എംവിഎ മന്ത്രിസഭായാണ് ഇപ്പോഴും അധികാരത്തിൽ, ഭൂരിപക്ഷം തെളിയിക്കും: ജയന്ത് പാട്ടീൽ

മുംബൈ: മഹാരാഷ്‍ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമത സേനാ എംഎൽഎമാരെ തിരികെ കൊണ്ടു വരുന്നതിനൊപ്പം മന്ത്രിസഭയുടെ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കങ്ങളും തകൃതി. മഹാ വി‌കാസ് അഖോഡ സഖ്യമാണ് ഇപ്പോഴും അധികാരത്തിലെന്ന എൻസിപി നേതാവും ഉപ മുഖ്യമന്ത്രിയുമായ ജയന്ത് പാട്ടീൽ. തങ്ങൾക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ട്. ആവശ്യം വരുമ്പോൾ തെളിയിക്കാമെന്നും അദ്ദേഹം. എൻസിപി എംഎൽഎമാരുമായി കൂടിക്കണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പാട്ടീൽ.
ശിവസേനയിലെ ചില എംഎൽഎമാർ വേറൊരു സംസ്ഥാനത്തേക്കു പോയി. അക്കാര്യം സംസ്ഥാന പൊലീസ് അറിഞ്ഞില്ല. അത് ഇന്റലിജൻസ് വീഴ്ചയാണ്. നാടുവിട്ടു പോയ എംഎൽഎമാരെ തിരികെയെത്തിക്കും. സ്വതന്ത്ര എംഎൽ‌എമാരടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കി ഭൂരിപക്ഷം തെളിയിക്കുമെന്നും പട്ടീൽ പറഞ്ഞു.
അതേ സമയം, ​ഗോഹട്ടിയിൽ ഹോട്ടലിൽ ബന്ദികളാക്കപ്പെട്ട എംഎൽഎമാർ തങ്ങളുടെ നേതാവായി ഏകനാഥ് ഷിൻഡെയെ തെരഞ്ഞെടുത്തു. രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി.

Related posts

Leave a Comment