Connect with us
,KIJU

Kannada Elecction

‘വീ മിസ് യൂ സർ,വീ ലവ് യൂ സർ’; കാർഡുകളുമായി കുട്ടികൾ, നെഞ്ചുലഞ്ഞ് പുതുപ്പള്ളിക്കാർ

Avatar

Published

on

കോട്ടയം: നെഞ്ചുലഞ്ഞ് കണ്ണീരണിഞ്ഞ് റോഡിന് ഇരുവശവും നിൽക്കുന്ന പുതുപ്പള്ളികാർക്ക് നടുവിലൂടെ അവരുടെ കുഞ്ഞുഞ്ഞ് അവസാന യാത്രയിലാണ്. കോട്ടയത്ത് നിന്നും ആരംഭിച്ച വിലാപയാത്ര കഞ്ഞിക്കുഴിയും കടന്ന് പുതുപ്പള്ളിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പുതുപ്പള്ളി ടൗണിൽ സൂചി കുത്താൻ ഇടമില്ല. തിങ്ങിനിറഞ്ഞ നിൽക്കുന്ന ജനം ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചാണ് ഉമ്മൻചാണ്ടി യാത്രയാക്കുന്നത്. ‘വീ മിസ് യൂ സർ,വീ ലവ് യൂ സർ’ എന്നെഴുതിയ കാർഡുകളുമായി സ്കൂൾ വിദ്യാർത്ഥികൾ നിറകണ്ണുകളോടെ നിൽക്കുന്ന കാഴ്ച നെഞ്ചുലക്കുന്നതായിരുന്നു.

Bangalore

ജനതാദൾ (എസ്) ബിജെപിക്കൊപ്പം എൻഡിഎ മുന്നണിയിൽ; കേരളത്തിൽ സിപിഎമ്മിനൊപ്പം

Published

on

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്ഡി കുമാരസ്വാമി എക്സിലുടെ പറഞ്ഞു.
ഇന്ന് ദില്ലിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഖ്യ തീരുമാനം പ്രഖ്യാപിച്ചത്.

കേരളത്തിൽ സിപിഎമ്മിനൊപ്പം എൽഡിഎഫ് സഖ്യത്തിലുള്ള ജെഡിഎസ് എൻഡിഎ സഖ്യകക്ഷിയായതോടെ കേരള മന്ത്രിസഭയിൽ എൻഡിഎ അംഗം മന്ത്രിയായി തുടരുകയാണ്. ജെഡിഎസ് ഔദ്യോഗിക ചിഹ്നത്തിൽ വിജയിച്ച മന്ത്രി കെ കൃഷ്ണൻകുട്ടി നിലവിൽ എൻഡിഎ അംഗമാണ്. എന്നാൽ കേന്ദ്രതീരുമാനത്തിനൊപ്പമല്ലെന്ന് ജെഡിഎസ് കേരളാ ഘടകത്തിന്റെ നിലപാട്. വിഷയം ചർച്ച ചെയ്യാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ദേശീയ ഘടകത്തിൽ നിന്നും എങ്ങിനെ മാറി നിൽക്കുമെന്ന് പാർട്ടിക്കകത്ത് ആശങ്കയുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎമാർക്കും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഭീഷണിയാണ്.

Advertisement
inner ad

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് 19 സീറ്റുകൾ മാത്രമാണ് വിജയിക്കാനായത്.

Advertisement
inner ad
Continue Reading

Bangalore

ജൂലൈ 1 മുതൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യം, കോൺഗ്രസ്‌ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കും; സിദ്ധരാമയ്യ

Published

on

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ്‌ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കുമെന്ന്  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.

  • ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതൽ. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല
  • ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നൽകണം, ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിക്കണം. ഓൺലൈനായും അപേക്ഷ നൽകാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതൽ ധനസഹായം എത്തിത്തുടങ്ങും.ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും.ഇതിൽ ബിപിഎൽ – എപിഎൽ ഭേദമില്ല.തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക.വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവ‍ർക്ക് ധനസഹായം നിഷേധിക്കില്ല. എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകൾക്കും ധനസഹായം കിട്ടും.
  • ഗ്യാരന്‍റി 3 – അന്നഭാഗ്യ – 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും – ജൂലൈ 1 മുതൽ വിതരണം തുടങ്ങും.
  • ഗ്യാരന്‍റി 4 – ശക്തി – എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല.
  • ഗ്യാരന്‍റി 5- യുവനിധി – 2024 വരെ ഓരോ തൊഴിൽ രഹിതരായ ഗ്രാജ്വേറ്റ്‍സിനും 3000 രൂപ, ഡിപ്ലോമ ഹോൾഡർമാർക്ക് 1500 രൂപ. ഇത് ട്രാൻസ്ജെൻഡർമാർക്കും ലഭിക്കും.
Continue Reading

Bangalore

കർണാടക നിയമസഭ സ്പീക്കറായി യുടി ഖാദർ

Published

on

ബംഗളൂരു: കർണാടക നിയമസഭ സ്പീക്കറായി മലയാളിയും മംഗളുരു എംഎൽഎയുമായ യുടി ഖാദർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കർണാടകയിൽ മുസ്ലിം വിഭാഗത്തിൽ നിന്നും സ്പീക്കർ പദവിയിലെത്തിയ ആദ്യ നേതാവ് കൂടിയാണ് ഖാദർ.

സംസ്ഥാനത്ത് സ്പീക്കർ സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് യുടി ഖാദർ. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ് ഖാദർ വിജയിച്ചത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിൻറെ ചുമതലയും വഹിച്ചിട്ടുണ്ട്. കാസർകോട് സ്വദേശിയും, കർണാടക മുൻ എംഎൽഎയുമായ യു ടി ഫരീദ് ആണ് ഖാദറിന്റെ പിതാവ്.

Advertisement
inner ad
Continue Reading

Featured