എസ് രാജേന്ദ്രൻ പളളനാണെന്ന് ഞങ്ങൾക്കറിയാം ; മുൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപവുമായി എം.എം മണി

തിരുവനന്തപുരം: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ജാതീയ അധിക്ഷേപവുമായി എം.എൽ.എ എം.എം മണി.’രാജേന്ദ്രനെ മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയതും 15 വർഷം എംഎൽഎ ആക്കിയതും ബ്രാഹ്മണാനാണെന്ന് നോക്കിയല്ല. അദ്ദേഹം പളളനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നാണ് മണി പറഞ്ഞത്. എംഎം മണിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തുന്നത്. ഉയർന്നവനോ താഴ്ന്നവനോ ഒരാളുടെ ജാതി വിളിച്ച് പറയുന്നത് അത്യന്തം മോശമായ പ്രവർത്തിയാണെന്നിങ്ങനെയുളള നിരവധി വിമർശനങ്ങളാണ് എംഎൽഎ ക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്.

അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഇടുക്കി സിപിഎമ്മിലെ അടി ശക്തമാകുന്നത്. അം​ഗങ്ങൾ തമ്മിൽ ഭിന്നത ശക്തമാണെന്നും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Related posts

Leave a Comment