Connect with us
inner ad

Kerala

നഷ്ടമായത് ജനാധിപത്യ തത്വങ്ങൾക്കൊപ്പം നിലയുറപ്പിച്ച നേതാവിനെ: വി എം സുധീരൻ

Avatar

Published

on

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് ജനാധിപത്യ തത്വങ്ങൾക്കൊപ്പം നിലയുറപ്പിച്ച നേതാവിനെ ആണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. തോപ്പിൽ രവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇത്രത്തോളം ജനങ്ങളുമായി ഇടപെട്ട മറ്റൊരു നേതാവ് ഇല്ലെന്നും ഉമ്മൻചാണ്ടിയുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയാണെന്നും സുധീരൻ പറഞ്ഞു.
നിയമസഭാ പ്രവർത്തനങ്ങളിൽ അദ്ദേഹം കാട്ടിയ മികവ് സമാനതകൾ ഇല്ലാത്തതായിരുന്നു. വിഷയങ്ങൾ കൃത്യമായി പഠിച്ച് വിശകലനങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അസുഖബാധിതനായി ബാംഗ്ലൂരിൽ തുടരുമ്പോഴും നിരവധി കത്തുകളാണ് അദ്ദേഹത്തെ തേടി എത്തിയിരുന്നത്. തന്റെ അവസാന ദിനങ്ങളിലും ജനങ്ങളുടെ കത്തുകൾക്ക് മറുപടി എഴുതുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. ബാംഗ്ലൂരിലെ വീട്ടിൽ അവസാന സമയത്ത് സന്ദർശിക്കുന്നതിനിടയിൽ ഉമ്മൻചാണ്ടി നന്നേ പാടുപെട്ട് കത്തുകളിൽ ഒപ്പ് വെക്കുന്ന കാഴ്ച കണ്ടെന്നും അതേറെ വൈകാരികമായിരുന്നുവെന്നും സുധീരൻ ഓർത്തെടുത്തു.

പുതുപ്പള്ളിയിൽ നിന്നും മാത്രമായിരുന്നില്ല, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉമ്മൻചാണ്ടി എന്ന നേതാവിനെ പ്രതീക്ഷയോടെ കണ്ടിരുന്നവരുടെ കത്തുകൾ തേടി എത്തി കൊണ്ടേയിരുന്നിരുന്നു. എല്ലാവരോടും അടുപ്പം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോടോ വിമർശിക്കുന്നവരോടോ യാതൊരുവിധ അസഹിഷ്ണുതയും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഉമ്മൻചാണ്ടിയെ സന്ദർശിക്കുന്ന വേളയിൽ പഴയ കെഎസ്‌യു കാലത്തെ എല്ലാവരും കൂടി വീണ്ടും ഒരുമിച്ച് കൂടണമെന്ന് ഭാര്യ പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ പുഞ്ചിരിച്ചുവെന്ന് സുധീരൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ ആദ്യമായി കണ്ടതും വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടവും പ്രവർത്തനങ്ങളും പങ്കുവെച്ചുകൊണ്ടാണ് സുധീരൻ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. തോപ്പിൽ രവി ഫൗണ്ടേഷൻ പ്രസിഡന്റ്‌ എ ഷാനവാസ്‌ ഖാൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സൂരജ് രവി, തോപ്പിൽ രവി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ് സുധീശൻ എന്നിവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured