ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം,എകെജി സെന്റർ ആക്രമണത്തിൽ ഭരണപക്ഷത്തെയും വിമർശിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ ഭരണപക്ഷത്തെയും പൊലീസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നെന്നും പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മുറപടിയില്ല. സിപിഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണ്. എകെജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നിട്ടുണ്ട്.ആക്രമണം നടന്ന എകെജി സെന്ററിലെ ഗേറ്റിന്റെ ഭാഗത്ത് കന്റോൺമെന്റ് പൊലീസിന്റെ ജീപ്പ് സാധാരണ ഉണ്ടാകാറുള്ളതാണ്. എന്നാൽ, അക്രമം നടന്ന ദിവസം പൊലീസ് ജീപ്പ് സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ആരാണ് ആക്രമിച്ചതെന്നു പൊലീസിനു കണ്ടെത്താൻ കഴിയുന്നില്ലെന്നും സതീശൻ പറഞ്ഞു.

Related posts

Leave a Comment