Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നു എന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയോടുള്ള സഹതാപമാണ് യുഡിഎഫ് വിജയത്തിന് അടിസ്ഥാനമായത്. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിന് നേടാനായി. പുതുപ്പള്ളിയിൽ LDF ന്റെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇപ്രാവശ്യം ഇത്രയും വോട്ട് ലഭിച്ചത് എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്.
ബിജെപിക്ക് വലിയ രീതിയിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായത്. 19000 വരെ വോട്ട് നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ട് യുഡിഎഫിന് പോയിട്ടുണ്ട്. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ വിലയിരുത്തലുകൾ നടത്തി ഫലപ്രദമായ കാഴ്‌ചപ്പാടുകൾ LDF രൂപപ്പെടുത്തും.
ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹതാപം സ്വാഭാവികമാണ്. വലിയ അവകാശവാദങ്ങൾ എൽഡിഎഫ് പറഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ല. സർക്കാരിനെതിരായ വികാരമല്ല തെരഞ്ഞെടുപ്പ് ഫലം. എല്ലാത്തിനും മുകളിൽ സഹതാപമാണ്. എൽഡിഎഫിന് എല്ലാ വിഭാഗത്തിന്റേയും വോട്ട് കിട്ടിയിട്ടുണ്ട്.
53 വർഷം ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ജയിക്കുക മാത്രമാണ് ചെയ്‌തത്. ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന ചാണ്ടിയുടെ പ്രസ്‌താവന ശരിയാണ്. വളരെ മാന്യമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ് നൽകുന്നത് – ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട്
പറഞ്ഞു.
Death
കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
Alappuzha
എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.
പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു
Kerala
കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കിഫ്ബി വഴി നിര്‍മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ -ഭരണപക്ഷ വാക്‌വാദം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനം താളം തെറ്റിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram3 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login