യാമി ഗൗതമിന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്

മുംബൈഃ നടിയും മോഡലുമായ യാമി ഗൗതമിന് എന്‍ഫോഴ്‌സ്മെന്‍റ് അധികൃതരുടെ നോട്ടീസ്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് നോട്ടീസ്. അടുത്ത ആഴ്ച ഈഡിക്കു മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. വിദേശ നാണയ നിയന്ത്രണ ചട്ടപ്രകാരം നടപടി നേരിട്ടു വരികയാണ് യാമി.

കോവിഡ് കാലത്തു മുടങ്ങിപ്പോയ ബോളിവുഡ് പതുക്കെ തിരിച്ചുവരുന്നതിനിടെ, നടീനടന്മാര്‍ കുറ്റകൃത്യങ്ങളില്‍ കുടുങ്ങുന്നത് നിര്‍മാതാക്കളെയും സിനിമാ വ്യവസായത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്. പത്തോളം ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന യാമിയുടെ കേസ് ഇന്‍ഡസ്ട്രിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബോളിവുഡ്.

Related posts

Leave a Comment