വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

കൽപ്പറ്റ: വയനാട്കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റ് മരിക്കുകയും, കൂടെയുണ്ടായിരുന്നയാൾക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്‍ (48), ലിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി. ഇക്കഴിഞ്ഞ നവംബര്‍ 29ന് ആണ് മെച്ചന ചുണ്ട്റങ്ങോട് കോളനിയിലെ ജയന്‍ (36) വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശരുണ്‍ എന്നയാൾ വെടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജയനും ശരുണും ഉൾപ്പെടെ ,നാലംഗ സംഘം കാട്ടുപന്നികളെ തുരത്താൻ പോയപ്പോഴാണ് രണ്ട് പേർക്ക് വെടിയേൽക്കുന്നത്. വെടിയുണ്ടകൾ ദൂരെ നിന്നാണ് തറച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് വേട്ടക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

Related posts

Leave a Comment