Sports
ക്യൂബൻ ഗ്രാൻഡ് മാസ്റ്ററെ സമനിലയിൽ തളച്ച് വയനാട് താരം അഭിനവ്

കൽപ്പറ്റ: കേരള- ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ചാമ്പ്യൻഷിപ്പിൽ ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്ററും ഫിഡെ റാങ്കിങിൽ ഏറെ മുന്നിലുള്ള അന്താരാഷ്ട്ര താരവുമായ ദിലൻ ഇസിദ്രെ ബെർദായെസിനെ സമനിലയിൽ തളച്ച് വയനാട്ടിൽ നിന്നുള്ള ചെസ് താരം അഭിനവ് ശ്രദ്ധേ നേടി. കോളേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് പരിശീലകന്റെ സഹായമില്ലാതെയാണ് ജില്ലാ തല മത്സരങ്ങൾ ജയിച്ച് ഈ ചാമ്പ്യൻഷിപ്പിലെത്തിയത്. പിതാവ് സന്തോഷ് വി. ആറിൽ നിന്നാണ് ചെസ് ബാല പാഠങ്ങൾ പഠിച്ചത്. പിന്നീട് പുസ്തകങ്ങളും ഇന്റർനെറ്റും പരതി സ്വയം പരിശീലനത്തിലൂടെയാണ് കളിമികവ് സ്വായത്തമാക്കിയത്. മത്സരത്തിലുടനീളം അഭിനവ് മികവ് പുലർത്തി. അന്താരാഷ്ട്ര തലത്തിൽ ഉയർന്ന റാങ്കുള്ള മികച്ച താരത്തിനെതിരെ മത്സരിക്കാൻ ലഭിച്ച അവസരം കൂടുതൽ ആത്മവിശ്വാസ പകരുന്നതാണെന്ന് അഭിനവ് പറഞ്ഞു. കൃത്യതയും വേഗത്തിലുമുള്ള കരുനീക്കങ്ങളിലൂടെയാണ് അഭിനവ് ബെർദായെസിനെ സമനിലയിൽ തളച്ചത്. ഗ്രാൻഡ് മാസ്റ്റർ പദവിയാണ് ഈ 15കാരന്റെ ലക്ഷ്യം. അഭിനവ് മികച്ച പ്രതിഭയുള്ള കളിക്കാരനാണെന്നും മികച്ച പരിശീലനത്തിലൂടെ മല്ല ടൂർണമെന്റുകളിൽ കളിക്കണമെന്നും എതിരാളി ബെർദായെസ് പറഞ്ഞു. മികവിന്റെ പാതയിൽ അഭിനവിന് പിന്തുണയുമായി അച്ഛൻ സന്തോഷും അമ്മ ഷാജിയും സഹോദരൻ ആനന്ദ് രാജും കൂടെയുണ്ട്.
Kerala
കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ 25ന് ആരംഭിക്കും

മലപ്പുറം: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ 25ന് ആരംഭിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ആദ്യ പാദ മത്സരങ്ങള്‍ മലപ്പുറത്തും ഡിസംബര്‍ 9 മുതല്‍ രണ്ടാം പാദ മത്സരങ്ങള്‍ കണ്ണൂരിലുമായിരിക്കും. ഗോകുലം കേരള എഫ് സിയും കേരള യുണൈറ്റഡ് എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് 7ന് മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന ദിവസങ്ങളിലൊഴികെ മറ്റു ദിവസങ്ങളില്‍ 4നും 7 മണിക്കുമായി രണ്ടു മത്സരങ്ങള്‍ വീതമുണ്ടാകും. 50 രൂപയാണ് രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് നിരക്ക്. അതതു ദിവസങ്ങളില്‍ കൗണ്ടറില്‍ ലഭിക്കും.
കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ കെപിഎല്‍ കിരീടത്തിനായി മത്സരിക്കുന്നത്. ഫൈനല്‍ ഉള്‍പ്പെടെ ആകെ 108 മത്സരങ്ങളുണ്ടാകും. കെപിഎല്‍ യോഗ്യത റൗണ്ട് ജയിച്ചെത്തിയ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്, ലൂക്ക സോക്കര്‍ ക്ലബ്ബ്, കോര്‍പറേറ്റ് എന്‍ട്രിയിലൂടെ എത്തിയ എഫ്‌സി കേരള എന്നിവയാണ് ഈ സീസണിലെ പുതിയ ടീമുകള്‍. കോവളം എഫ് സി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ഗോള്‍ഡന്‍ ത്രെഡ്‌സ് എ ഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എം.കെ സ്‌പോര്‍ട്ടിങ് ക്ലബ്ബ്, സാറ്റ് തിരൂര്‍, ബാസ്‌കോ ഒതുക്കുങ്ങല്‍, ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി, സായിഎല്‍എന്‍സിപിഇ, പറപ്പുറം എഫ്‌സി, മുത്തൂറ്റ് എഫ്എ, എഫ്‌സി അരീക്കോട്, റിയല്‍ മലബാര്‍ എഫ്‌സി കൊണ്ടോട്ടി, വയനാട് യുണൈറ്റഡ് എഫ്‌സി, ലിഫ എന്നിവയാണ് ഈ സീസണിലെ മറ്റു ടീമുകള്‍. ഓരോ ഗ്രൂപ്പിലും 10 ടീമുകള്‍ വീതമാണുള്ളത്. സിംഗിള്‍ ലെഗ് ഫോര്‍മാറ്റിലായിരിക്കും പ്രാഥമിക മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്‌സില്‍ പ്രവേശിക്കും. സിംഗിള്‍ ലെഗ് മത്സരങ്ങള്‍ക്ക് ശേഷം മികച്ച നാലുടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. തുടര്‍ന്ന് ഫൈനല്‍. കെപിഎല്‍ ചാമ്പ്യന്‍മാരെ ഐലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് കെഫ്എ നോമിനേറ്റ് ചെയ്യും. 2024 ജനു വരിയോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ അനില്‍ കുമാര്‍, മുഹമ്മദ് അഷ്‌റഫ്,ഡോ. ശ്രീകുമാര്‍, മുഹമ്മദ് സലീം എന്നിവര്‍ അറിയിച്ചു.
Sports
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി

കൊല്ലം : കേരള – ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ ത്രസിപ്പിച്ച താരമാണ് ഇന്റർനാഷണൽ മാസ്റ്ററായ ജുബിൻ ജിമ്മി എന്ന പതിനേഴുകാരൻ. കൊല്ലം തേവള്ളി സർക്കാർ ബോയ്സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. 2022 ൽ ഹംഗറിയിൽ വെച്ച് നടന്ന മത്സരത്തിലാണ് ജുബിൻ ഇന്റർനാഷണൽ മാസ്റ്റർ ആകുന്നത്. ഒരു കോച്ചിന്റെ സഹായമുണ്ടായിരുന്നില്ല എന്നതാണ് ജുബിൻ്റെ വിജയങ്ങൾക്ക് പിന്നിലുള്ള കൗതുകം. ചെസ് സംബന്ധിയായ വെബ്സൈറ്റുകളുടെ സഹായത്തോടെയാണ് ജുബിൻ തന്റെ കളി മെച്ചപ്പെടുത്തന്നത്. പരമാവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിനും മികച്ച ഒരു കോച്ചിന്റെ സഹായം ജുബിൻ തേടുന്നുണ്ടെങ്കിലും അതിനു വേണ്ട ഭാരിച്ച തുക കണ്ടെത്തുന്നതിനുള്ള പ്രയാസവും താരം മറച്ച് വെക്കുന്നില്ല. ഇന്റർനാഷണൽ മാസ്റ്റർ ആകുന്നതിനു വേണ്ടുന്ന മത്സരങ്ങൾക്കായി ജർമ്മനി, ഹംഗറി, സ്പെയിൻ, അസർബെയ്ജാൻ, അബുദാബി തുടങ്ങിയടങ്ങളിൽ ജുബിൻ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിനൊക്കെയാകെ 30 ലക്ഷത്തോളം രൂപ ചിലവ് താരം സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു. ബിസിനസുകാരനായ അച്ഛൻ ജിമ്മി ജോസഫ്, ഇ എസ് ഐ നഴ്‌സായ അമ്മ ജയമ്മയുമാണ് ഇപ്പോൾ ജുബിന് ചെസ്സിൽ പിന്തുണക്കുന്നത്. സർക്കാരിനൊപ്പം സ്വകാര്യ സ്‌പോൺസർഷിപ് കൂടി ഉണ്ടെങ്കിൽ മാത്രമേ ചെസ്സിൽ ഏതൊരാൾക്കും തങ്ങളുടെ മികച്ച ദൂരങ്ങൾ താണ്ടാൻ സാധിക്കുകയുള്ളുവെന്നാണ് ജുബിൻ പറയുന്നത്. ചെ ഇന്റർനാഷണൽ ഫെസ്റ്റിവൽ തീർച്ചയായും വളർന്ന് വരുന്ന കേരളത്തിലെ ചെസ്സ് കളിക്കാർക്ക് വലിയ അവസരം തുറന്നു നല്കും. അന്തർദേശീയ കളിക്കാരുമായി നമ്മുടെ കളിക്കാർക്ക് കളിക്കാനും അവരുടെ ഗെയിം മെച്ചപ്പെടുത്താനും ഇതു വഴി സാധിക്കുമെന്നും ജുബിൻ പറയുന്നു.പരിശീലകനില്ലാതെ ഒറ്റക്ക് കളി മെച്ചപ്പെടുത്തി നേടുന്ന വിജയങ്ങളെന്ന നിലയിൽ ജുബിന്റെ ഈ നേട്ടം അതിമധുരമുള്ളതാണ്. കഴിഞ്ഞ വർഷം സ്പെയിനിൽ നടന്ന ഒരു ടൂർണമെന്റിൽ ജർമ്മനിയുടെ ഗ്രാൻഡ് മാസ്റ്റർ ദിമിത്രി കൊല്ലേഴ്സിനെതിരെ ഈ കൗമാരക്കാരൻ തന്റെ ഏറ്റവും മികച്ച വിജയം രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹാൻസ് നീമാൻ, റഷ്യൻ വ്ലാഡിസ്ലാവ് ആർട്ടെമിയേവ് എന്നിവർക്കെതിരെയും ജുബിൻ കളിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതലാണ് ജുബിൻ ചെസ്സ് കളിച്ചു തുടങ്ങുന്നത്. ഒരു വേനലവധി കാലത്ത് ഇരട്ട സഹോദരൻ ജിബിനൊത്തുള്ള വികൃതികൾ കുറയ്ക്കാനാണ് അച്ഛൻ അവർക്ക് രണ്ടു പേർക്കും ഒരു ക്യാരം ബോർഡ് വാങ്ങി കൊടുക്കുന്നത്. രണ്ടു ദിവസം മാത്രം കളിച്ച സഹോദരങ്ങൾ ക്യാരം കോയിനുകൾ എല്ലാം എവിടെയൊക്കെയോ നഷ്ടപ്പെടുത്തി. തുടർന്ന് അച്ഛൻ അവർക്ക് ചെറിയ ഒരു ചെസ്സ് ബോർഡ് വാങ്ങി നൽകി. അതായിരുന്നു ജുബിന് കളിയോടുള്ള ഇഷ്ടത്തിന് കാരണം. പിന്നീട് കൊല്ലം വൈ എം സി എയിൽ ചെസ്സ് ക്ലാസ്സുകളിൽ പങ്കെടുത്തു. വിനോദ് സി പി യെന്ന അധ്യാപകനിൽ നിന്ന് ചെസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചു. ആ വർഷം തന്നെ അണ്ടർ 19 കൊല്ലം ജില്ല ടൂർണ്ണമെന്റിൽ വിജയിച്ചു, സംസ്ഥാന ടൂർണ്ണമെന്റിലും പങ്കെടുത്തു വിജയിച്ചു. അഹമ്മദാബാദിൽ വെച്ച് നടന്ന ദേശീയ ടൂർണ്ണമെന്റിൽ പങ്കെടുത്തെങ്കിലും കാര്യമായ വിജയം നേടാൻ കഴിഞ്ഞില്ല. എങ്കിലും കുഞ്ഞു ജുബിൻ ചെസ്സ് കളിച്ചു കൊണ്ടേയിരുന്നു. ലഭ്യമായ ഓൺലൈൻ വിവരങ്ങളുടേയും ചെസ്സ് വെബ്സൈറ്റുകളുടെയും സഹായത്തോടെ തന്റെ കളിയെ മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു. ചെ ഇന്റർനാഷനൽ ചെസ്സ് ഫെസ്റ്റിവലിൽ ക്ലാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിൽ മത്സരിച്ച ജുബിൻ 14 വ്യക്തിഗത പോയിന്റുകൾ കേരള ടീമിന് നേടി കൊടുക്കുകയും കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.ഗ്രാൻഡ് മാസ്റ്റർ ആകുകയാണ് ജുബിന്റെ ലക്‌ഷ്യം. അതിന് കേവലം 50 പോയിന്റുകൾ കൂടി മതി. അതിനായുള്ള ശ്രമത്തിലാണ്. സഹായങ്ങൾ വേണ്ടതുണ്ട്. ഈ അവസരത്തിൽ മികച്ച പിന്തുണയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജി എൻ ഗോപാലിനും, എസ് എൽ നാരായണനും, നിഹാൽ സരിനും ശേഷം ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജുബിൻ.
Featured
മഞ്ഞപ്പടയ്ക്ക് 6 വിക്കറ്റ് വിജയം

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോക കപ്പ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റ് വിജയം. 43.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലോക കപ്പ് നേടി. ആറാം തവണയാണ് മഞ്ഞപ്പട ലോക കപ്പിൽ മുത്തമിടുന്നത്.
ഏകദിന ലോകകപ്പില്‍ പടിക്കല്‍ കലമുടച്ച് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43.1 ഓവറില്‍ ലക്ഷ്യം മറികടന്നു.

120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. ഇതോടെ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന ഇന്ത്യയുടെ തേരോട്ടത്തിനും അവസാനമായി.
ഓസീസിനെതിരെ മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അവര്‍ക്ക് 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഡേവിഡ് വാര്‍ണറെ (7) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടക്കമിട്ടു. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ (4) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.
എന്നാല്‍ ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിഷമിപ്പിച്ചു. പിഴവുകളില്ലാത്ത ഇരുവരുടേയും ഇന്നിംഗ്‌സാണ് ടീമിന് 2015ന് ശേഷം മറ്റൊരു ലോകകപ്പ് സമ്മാനിച്ചത്. 120 പന്തുകള്‍ നേരിട്ട ഹെഡ് നാല് സിക്‌സും 15 ഫോറുകളും പായിച്ചു. 110 പന്തുകളാണ് ലബുഷെയന്‍ നേരിട്ടത്. നാല് ഫോറുകളായിരുന്നു ലബുഷെയ്‌നിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഇരുവരും 192 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസീസ് താരമാമാണ് ഹെഡ്. റിക്കി പോണ്ടിംഗ്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍. വിജയത്തിന് രണ്ട് റണ്‍ അകലെ താരം മടങ്ങിയെങ്കിലും മാക്സ്വെല്‍ (2) വിജയം പൂര്‍ത്തിയാക്കി. ലബുഷെയ്ന്‍ പുറത്താവാതെ നിന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login