വയനാട്ടിലെ കൊലപാതകം – പ്രതികളെ പിടിക്കാനാവാതെ പോലീസ്

മാനന്തവാടി: വയനാട്ടിലെ പനമരം താഴെ നടന്ന കൊലപാതകത്തിൽ ഒരുമാസം നടന്നിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്. കഴിഞ്ഞ ജൂ​ൺ 9-നാണ് പത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ മാ​സ്​​റ്റ​റും, ഭാ​ര്യ പ​ത്മാ​വ​തി​യും കൊ​ല്ല​പ്പെ​ട്ട​ത്.മ​രി​ക്കു​ന്ന​തി​നു ​മു​ൻപ് പ​ത്മാ​വ​തി മു​ഖാ​വ​ര​ണ ധാ​രി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പോലീസിന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.മൊഴിയുടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പൊ​ലീ​സ് മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. നെ​ല്ലി​യ​മ്പത്ത് വീ​ട് വാ​ട​ക​ക്കെ​ടു​ത്ത പൊ​ലീ​സ് പ്ര​ദേ​ശ​ത്തു​കാ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. സി.​സി.​ടി.​വി​ക​ൾ പ​രി​ശോ​ധി​ച്ചി​ട്ടും ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തോ​ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തെ​യാ​ണ് പൊ​ലീ​സ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.

Related posts

Leave a Comment