ബാണാസുര സാഗർ ഡാമിന് സമീപം കുളിക്കുന്നതിനിടെ വിദ്യാർഥിയെ കാണാതായി

വയനാട് :തരിയോട് പത്താംമൈൽ കുറ്റിയാംവയലിൽ ഡാമിന് സമീപം കുളിക്കുന്നതിനിടെ പതിനേഴുകാരനെ കാണാതായി.
ബൈബിൾ ലാന്റ് പാറയിൽ ഡെനിൻ ജോസ് പോൾ (17) ആണ് കാണാതായത്. പിണങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ +1 വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

Related posts

Leave a Comment