കടബാധ്യത ; സ്വകാര്യ ബസുടമ ജീവനൊടുക്കി

വയനാട് അമ്പലവയലിൽ പെരുമ്പാടി കുന്നിൽ സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ചു. കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി. രാജമണി ( 48) ആണ് മരിച്ചത്.

വീടിന് സമീമത്തെ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാർ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.

കടൽമാട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി.കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.ഭാര്യ: സുഭന്ദ്ര,മക്കൾ: സുധന്യ, ശ്രീനാഥ്
മരുമകൻ : നിതിൻ

Related posts

Leave a Comment