ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയായി വയനാട് ; സാധ്യമായത് യുഡിഎഫിന്റെ നിശ്ചയദാർഢ്യത്തിലൂടെ

വയനാട് : 18 വയസിനു മുകളിൽ വാക്സിൻ എടുത്തിട്ടുള്ളവരുടെ എണ്ണം ജില്ലയിലെ ആകെ ആ പ്രായത്തിനു മുകളിലുള്ളവരുടെ എണ്ണത്തിനൊപ്പം എത്തിയിരിക്കുകയാണ്. രാജ്യത്തെ ആദ്യ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയായി ഇതോടെ വയനാട് മാറുവാൻ പോവുകയാണ്.

ഈ സുപ്രധാന നേട്ടത്തിന് പിന്നിൽ ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും നേതൃത്വം നൽകുന്ന യുഡിഎഫ് ഭരണസംവിധാനങ്ങൾ തന്നെയാണ്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫ് ആണ്. അതോടൊപ്പം ജില്ലാപഞ്ചായത്തും ജില്ലയിലെ മൂന്നിൽ രണ്ട് എംഎൽഎമാരും യുഡിഎഫിനാണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്ന പ്രത്യേക പരിഗണനയും വയനാടിന് ലഭിക്കാറുണ്ട്. ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നിശ്ചയദാർഢ്യത്തിലൂടെയാണ് വയനാട് ഈ സുവർണ നേട്ടം കൈവരിച്ചത്.

Related posts

Leave a Comment