Connect with us
48 birthday
top banner (1)

mumbai

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; നിരവധി ട്രെയിനുകള്‍റദ്ദാക്കി

Avatar

Published

on

മുംബൈ: കൊങ്കണ്‍ പാതയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു. കേരളത്തിലേക്ക് വരുന്ന ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ലോകമാന്യതിലകില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിന്‍ നമ്പര്‍ 16345 നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ സവാന്ത്‌വാഡി സ്റ്റേഷനില്‍ നിന്നും പന്‍വേല്‍, പൂണെ, സോളപ്പൂര്‍, വാഡി, ഗുഡ്കല്‍, ധര്‍മാവരം, ഇറോഡ്, ഷൊര്‍ണൂര്‍ വഴി വഴിതിരിച്ചുവിടും. ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ സാധാരണ പോലെ സര്‍വീസ് നടത്തും.

ലോകമാന്യ തിലകില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 2213 എക്‌സ്പ്രസും ഇതേ പാതയിലൂടെ വഴിതിരിച്ചുവിടും. ഷൊര്‍ണൂര്‍ എത്തിയതിന് ശേഷം സാധാരണ പോലെ ട്രെയിന്‍ സര്‍വീസ് നടത്തും. 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം, 19260 ഭാവ്‌നഗര്‍-കൊച്ചുവേളി, 12223 ലോകമാന്യതിലക്-എറണാകുളം എക്‌സ്പ്രസ് ട്രെയിനുകളും ഇതേ പാതയിലാവും വഴിതിരിച്ചു വിടുക.

Advertisement
inner ad

22149 എറണാകുളം-പൂണെ എക്‌സ്പ്രസ് മഡ്ഗാവ്, ലോണ്ട, മിരാജ് വഴി തിരിച്ചു വിടും. 12134 മംഗളൂരു -മുംബൈ സി.എസ്.എം.ടി എക്‌സ്പ്രസും 12617 എറണാകുളം-നിസാമുദ്ദീന്‍, 12341 തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസും ഇതേ പാതയിലൂടെ തന്നെയാവും വഴിതിരിച്ച് വിടുക.

20932 ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സ്പ്രസ് സൂറത്ത്, ജാഗോണ്‍, ബാദേനറ, വാര്‍ദ, ബല്‍ഹാരിഷ്, വാറങ്കല്‍, വിജയവാഡ, റെനിഗുണ്ട, കാട്പാടി, കോയമ്പത്തൂര്‍ വഴിയാകും സഞ്ചരിക്കുക. ട്രെയിന്‍ നമ്പര്‍ 12449 മഡ്ഗാവ്-ചണ്ഡിഗഢ് എക്‌സ്പ്രസ്, 12620 മംഗളൂരു-ലോകമാന്യ തിലക്, 12134 മംഗളൂരു -മുംബൈ സി.എസ്.എം.ടി, 50107 സ്വാന്ത്‌വാഡ് റോഡ്-മഡ്ഗാവ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

mumbai

മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്: രാഹുല്‍ഗാന്ധി

Published

on


മുംബൈ: മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അഞ്ച് മാസത്തിനുള്ളില്‍ മഹാരാഷ്രടയില്‍ 39 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് ഇത്രയും വോട്ടര്‍മാരെ ചേര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു.

2024ലെ മഹാരാഷ്ട്രയിലെ പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ക്രമക്കേടിനുള്ള ഉദാഹരണമായി കാമാത്തി നിയമസഭ മണ്ഡലം. ഇവിടെ പുതിയ വോട്ടര്‍മാരുടെ എണ്ണമാണ് ഭൂരിപക്ഷം. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Advertisement
inner ad

2019 ലോക്‌സഭ, 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, 2024 ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 39 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്.

മഹാരാഷ്ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് വന്‍ ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല. അവര്‍ ഒരുപാട് പിന്നാക്കം പോവുകയും ചെയ്തിരുന്നു

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

Published

on

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.

Advertisement
inner ad

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

Advertisement
inner ad
Continue Reading

mumbai

സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കി

Published

on


മുംബൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി. വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു

മറാത്തി ഭാഷാ നയമനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ആശയവിനിമയത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മറാത്തിയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ കോര്‍പ്പറേഷന്‍, തദ്ദേശ സ്ഥാപന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും മറാത്തിയില്‍ സംസാരിക്കുന്നത് നിര്‍ബന്ധമാക്കും. ഏതെങ്കിലും ജീവനക്കാരന്‍ മറാത്തിയില്‍ സംസാരിക്കുന്നില്ലെങ്കില്‍ ആ ജീവനക്കാരനെതിരെ വകുപ്പ് മേധാവിക്ക് പരാതി നല്‍കാം. വകുപ്പ് മേധാവി അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന നിയമസഭയുടെ മറാത്തി ഭാഷാ സമിതിക്ക് അപ്പീല്‍ നല്‍കാം.

Advertisement
inner ad

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന അപേക്ഷകള്‍, സൈന്‍ബോര്‍ഡുകള്‍, പരസ്യങ്ങള്‍ എന്നിവയും മറാത്തിയില്‍ മാത്രമായിരിക്കും. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ത്രിഭാഷാ നയം-ഇംഗ്ലീഷ്, ഹിന്ദി, ബന്ധപ്പെട്ട പ്രാദേശിക ഭാഷ എന്നിവ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അനുസരിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

Advertisement
inner ad
Continue Reading

Featured