Connect with us
48 birthday
top banner (1)

Kerala

ചോരുന്ന വെള്ളവും ചോർത്തുന്ന വെള്ളവും

Avatar

Published

on

പ്രതിദിനം അഞ്ചു കോടി ലിറ്റർ വെള്ളം ചുരത്തി വില്പന നടത്തുന്ന ത‌ടാകം. ലിറ്ററിന് 12 രൂപ വച്ചു കണക്കാക്കിയാൽ ഒരു ദിവസം 60 കോടി രൂപ വിലയുള്ള വെള്ളം. വർഷക്കണക്കിലേക്കു ഗുണിച്ചാൽ 2,190 കോടി രൂപ! അഞ്ചു ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇതത്രയും കുടിച്ചു തീർക്കുന്നത്.  ഈ അമൃതകുംഭം സംരക്ഷിക്കാൻ ആരും ചില്ലിക്കാശ് മുടക്കുന്നില്ലെന്നതോ പോകട്ടെ, കായൽ സംരക്ഷണത്തെക്കുറിച്ച് അധികൃതർ മിണ്ടുന്നതു പോലുമില്ല.

കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും ജില്ലയിലെ പത്തോളം ഗ്രാമ പഞ്ചായത്തുകളിലെയും മുഴുവൻ ജനങ്ങളുടെ ദാഹമ‌ടക്കാനുള്ള ഒരേയൊരു ജലസ്രോതസാണ് ശാസ്താംകോട്ട ശുദ്ധജലതടാകം. പൈതൃക ജലസ്രോതസായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതുമാണ്.  എന്നിട്ടും ശാസ്താംകോട്ട കായൽ അനാഥം. മണ്ണു വീണു നികന്നും മണലെടുത്തു കുഴിച്ചും മനുഷ്യ വിസർജ്യങ്ങളടക്കം കൊണ്ടുവന്നു തള്ളിയും ഈ ജലസ്രോതസിനെ കൊല്ലാക്കൊല ചെയ്യുകയാണ്. കായലിലെ ഉറവകളടഞ്ഞ് ജലനിരപ്പ് താഴുന്നതു പതിവായി. കൂടെക്കൂടെ നിറം മാറിയും പായൽ മൂ‌ടിയും കോളിഫോം ബാക്റ്റീരിയകൾ പെരുകിയും ഈ ജലാശയം വീർപ്പുമുട്ടുന്നു.


 സമീപ സ്ഥലങ്ങളിലെ മണലൂറ്റുകാർ ഉപേക്ഷിച്ചു പോയ കൂറ്റൻ ഗർത്തങ്ങളിലേക്ക് കായലിൽ നിന്നുള്ള ജലം ചോർന്നു പോകുന്നതാണ് ജലനിരപ്പു താഴാൻ ഒരു കാരണം. ഫിൽറ്റർ ഹൗസിലൂ‌ടെ പമ്പ് ചെയ്തു സമാഹരിക്കുന്ന വെള്ളം പൈപ്പ് പൊട്ടിയും അനധികൃതമായി ഊറ്റിയെടുത്തും ചോർത്തിക്കളയുന്നതു മറ്റൊരു വെല്ലുവിളി. കായൽ സംരക്ഷണത്തിന് വലിയ തോതിലുള്ള പ്രക്ഷോഭം നയിച്ചിട്ടുണ്ട് ശാസ്താംകോട്ടയിലെ ജനങ്ങൾ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കായൽ സംരക്ഷണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടു വന്ന ഇടതു സർക്കാർ കാര്യമായി യാതൊന്നും ചെയ്തില്ല.


1982 ജനുവരി 16ന് ഈ കായലിലുണ്ടായ വഞ്ചിയപകടത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു രക്ഷാപ്രവർത്തനം നടത്തിയ മുങ്ങൽ വിദഗ്ധരടക്കം, കായലിന്റെ അ‌ടിത്തട്ടിനെക്കുറിച്ച് വിദഗ്ധ പഠനം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദുരൂഹവും അപരിചതവുമാണ് കായലിന്റെ അ‌ടിത്തട്ടെന്നായിരുന്നു വിലയിരുത്തൽ. പിന്നീടു ന‌ടത്തിയ ചില പഠനങ്ങളിലും ഇതു വെളിപ്പെട്ടു.

Advertisement
inner ad
metal pipe with valve is leaking in water treatment plant


373 ഹെക്റ്ററാണ് കായലിന്റെ വിസ്തൃതി. മണ്ണു മൂടിയിലും ചെളി നിറഞ്ഞും ഏറെ ഭാഗം നികന്നു. 2019ലെയും 20ലെയും മഹാപ്രളയ കാലത്താണ് കായൽ സമീപകാലത്ത് ഏറെ ജസസമ്പന്നമായത്. നൂറു മീറ്റർ വരെ ഉൾവലിഞ്ഞിരുന്ന കായൽ പൂർവ സ്ഥാനകത്തേക്ക് അന്നു തിരിച്ചെത്തി. ഈ ജലസമൃദ്ധിയിൽ സെന്റർ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT)യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ടോം സി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കായൽ വെള്ളത്തിന്റെ നൈസർഗിക പരിശുദ്ധി വെളിപ്പെ‌ട്ടിരുന്നു. ഈ സമയത്ത് വെള്ളത്തിലെ കോളിഫോം, ഇ കോളി സാന്ദ്രത നൂറു മില്ലി ലിറ്ററിന് 50 എംപിഎൻ എന്ന സുരക്ഷിത ലവലിലായിരുന്നു. കായലിലെ ജലവിതാനം ഉയർന്നു നിന്നാൽ ഈ സ്ഥിതി നിലനിർത്താനാവുമെന്ന് സിഫ്റ്റ് അധികൃതർ പറയുന്നു. പണ്ടു കാലത്ത് ഈ കായലിലെ വെള്ളം കൈകൊണ്ടു കോരിക്കു‌ടിച്ചിരുന്ന വലിയ തലമുറ കായലിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. ഒരു ഡസണോളം ശുദ്ധജല ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയായിരുന്നു ഈ കായൽ.


ഈ വർഷം വേനൽ മഴ കുറഞ്ഞതോടെ കാലയലിലെ ജല നിരപ്പ് വീണ്ടും താഴ്ന്നു. അതോടെ മാലിന്യങ്ങളുടെ അളവും കൂടി. 2018ൽ കേരളത്തിലെ നൈസർഗിക കായൽ സ്രോതസുകൾ സംരക്ഷിക്കുന്നതിന് 680 കോടി രൂപയുടെ ബൃഹത്തായ ഒരു പദ്ധതി രൂപപ്പെടുത്തിയിരുന്നു. 60ഃ40 എന്ന അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കായിരുന്നു ഇതിന്റെ ചുമതല.  വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ എന്നിവയായിരുന്നു പദ്ധതിയുടെ പരിധിയിൽ വന്നത്. അതിൽ ശാസ്താംകോട്ട കായലിന്റെ വിഹിതം 100 കോടി രൂപ. പദ്ധതി പ്രഖ്യാപിച്ചതല്ലാതെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നും ചെയ്തില്ല. പ്രാരംഭ പ്രവർത്തനങ്ങൾക്കെന്നു പറഞ്ഞ് അന്ന് 35.77 ലക്ഷം രൂപ അനുവദിച്ചതാണ്. പക്ഷേ, കായലിൽ കായം കലക്കിയതു പോലെ അതു പലവായിൽ ചെലവായി.

Advertisement
inner ad


ശാസ്താംകോട്ട ത‌ടാക സംരക്ഷണത്തിന് സ്റ്റാട്യൂട്ടറി പദവിയുള്ള സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നതാണ് കൊല്ലം നിവാസികളുടെ പ്രധാന ആവശ്യം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനും വിവിധ ഏജൻസികളിൽ നിന്നു ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനും അത്തരമൊരു അതോരിറ്റി അനിവാര്യമാണ്. സെപ്ഷ്യൽ എക്കണോമിക് സോൺ മാതൃകയിൽ സ്പെഷ്യൽ എക്കോളജിക്കൽ സോൺ ആയി പ്രഖ്യാപിച്ച് ഈ കുടിനീർ സ്രോതസ് സംരക്ഷിക്കുന്നില്ലെങ്കിൽ കൊല്ലം ജില്ല അപ്പാടെ കുടിനീരിനു നെട്ടോട്ടമോടുന്ന കാലം ഒട്ടും അകലെയല്ല.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍

Published

on

കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച്‌ ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.

അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

Advertisement
inner ad
Continue Reading

Kerala

പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകി പിപിഇ കിറ്റ് വാങ്ങി; കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്

Published

on

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നടത്തിയത് തീവെട്ടിക്കൊള്ളയാണെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച് സിഎജി റിപ്പോർട്ട്. മഹാമാരിക്കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.

കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുൾപ്പെടെ നാല് സ്ഥാപനങ്ങൾ തയ്യാറായി നിൽക്കെയാണ് ഉയര്‍ന്ന നിരക്കിൽ ഓർഡര്‍ നൽകിയത് എന്നത് അടക്കം വിവരങ്ങൾ സര്‍ക്കാരിനെ നേരത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും ഇ.ഡി കണ്ടുകെട്ടി

Published

on

തൃശ്ശൂർ: സിപിഎം നിയന്ത്രണത്തിനുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ.ഡി (എൻഫോസ്മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.
കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു.

Continue Reading

Featured