വാട്ടർ അതോറിറ്റിയിൽ ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി തസ്തിക അട്ടിമറിച്ച് ഉത്തരവ് – ജീവനക്കാർ പ്രതിക്ഷേധിച്ചു

ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറിയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവിലെ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി നേത്യത്വത്തിൽ എറണാകുളം ചീഫ് എഞ്ചിനീയർ ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. പ്രതിക്ഷേധ ധർണ്ണ DCC പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉത്ഘാടനം ചെയ്തു.
വാട്ടർ അതോറിറ്റിയിൽ 345 ഹെഡ് ഓപ്പറേറ്റർ തസ്തികകളാണ് നിലവിലുള്ളത്.ഇവരിൽ 43 പേർ സുപ്രൈവൈസറി പദവി വഹിക്കുന്നവരാണ്. ഇപ്പോൾ അതിൻ്റെകൂടെ 43 പേരെ പുതിയതായി ചേർത്ത് 86 പേർക്ക് മാത്രം ഉത്തരവിറക്കിയിരിക്കുന്നത് വഞ്ചനാപരമാണ്. 2016 ൽ പുറത്തിറക്കിയ ഉത്തരവിൽ 210 പേർക്ക് മേൽനോട്ട ചുമതല അനുവദിച്ചിരുന്നത് 86 ആയി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. കേരള വാട്ടർ അതോറിറ്റിയിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾക്ക് അതു മായി ബന്ധപ്പെട്ട സാങ്കേതിക യോഗ്യത ഇല്ലാത്ത ആൾക്കാർ മേൽനോട്ടം വഹിക്കുന്നതുമൂലമുള്ള കഷ്ടനഷ്ടങ്ങൾ ഒഴിവാക്കുന്ന തിനും കാര്യശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഹെഡ് ഓപ്പറേറ്റർ സുപ്രൈവൈസറി പദവി അനുവദിച്ചത്. ആദ്യഘട്ടത്തിൽ 185 പേർക്ക് 6 മാസ കാലയളവിൽ പരീക്ഷണ അടിസ്ഥാനത്തിൽ നിയമനം നൽകുകയുണ്ടായി. ഇവരുടെ പ്രവർത്തന മികവ് അടിസ്ഥാനപ്പെടുത്തി ഇത് സ്ഥിരം സവിധാനമാക്കുന്ന ഉത്തരവ് അനന്തമായി നീണ്ട് പോയപ്പോൾ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ നടത്തിയ സമര പോരാട്ടങ്ങളുടെ ഫലമായി ഉത്തരവ് ഇറക്കേണ്ടി വന്നു എങ്കിലും 345 തസ്തികൾക്ക് പകരം 86 പേർക്ക് മാത്രമാണ് വീണ്ടും ജോലി ക്രമീകരണം വഴി സൂപ്ര വൈസറി തസ്തിക അനുവദിച്ചിരിക്കുന്നത്. വഞ്ചനാപരമായ ഈ ഉത്തരവ് തിരുത്തണമെന്നും വാട്ടർ അതോറിറ്റിക്ക് ഏറെ ഗുണകരമാണെന്ന് തെളിഞ്ഞ ഹെഡ് ഓപ്പറേറ്റർ സൂപ്ര വൈസറി തസ്തിക നിലവിലുള്ള 345 ജീവനക്കാർക്ക് കൂടി ബാധകമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ധർണ്ണാ സമരത്തിൽ ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം ജെ മാർട്ടിൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം അഭിലാഷ് എസ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ല സെക്രട്ടറി സുബേഷ് കുമാർ, സംസ്ഥാന സെക്രട്ടറി ടി എസ് ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം മഹേഷ്‌ കെ ആർ, ജില്ല ട്രെഷറർ കെ എ അബ്ദുൽ അസിസ്, ജില്ല വൈസ് പ്രസിഡന്റ്‌മാരായ രാധാകൃഷ്ണൻ, വർഗീസ് വിജേഷ്, ജില്ല ജോയിൻ സെക്രട്ടറി മുഹമ്മദ്‌ ഷെരിഫ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment