മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച്‌ വധിക്കാൻ ശ്രമിച്ചതായി പരാതി

കൊച്ചി: കടവന്ത്ര ജനത റോഡിൽ മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച്‌ വധിക്കാൻ ശ്രമിച്ചതായി പരാതി.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കൊച്ചി കോർപറേഷൻ കൗൺ‌സിലർ സുജയുടെ ഭർത്താവ് ലോനപ്പന് നേരെയാണ് ആക്രമണം.
മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട ലോനപ്പൻ കാറിലുണ്ടായിരുന്നവരെ തടഞ്ഞു. മാലിന്യം ഇവിടെ നിക്ഷേപിക്കരുതെന്നും തിരികെ എടുത്ത് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ലോനപ്പൻ പറയുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment