ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ എത്തി ശേഖരിക്കും

തിരുവനന്തപുരം: നഗരത്തിലുള്ള പ്ളാസ്‌റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്തുകയെന്ന ഒറ്റ ബോധത്തോടെ വീടുകളിൽ വന്ന് മാലിന്യം നേരിട്ട് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒരു മാസത്തിനകം പദ്ധതി ആരംഭിക്കും എന്നാണ് നിഗമനം. സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏറ്റവും അടുത്ത മാലിന്യ ശേഖരണ കേന്ദ്രം ആപ്പിലൂടെ അറിയാൻ സാധിക്കും. നഗരസഭ മാലിന്യങ്ങൾ നിലവിൽ ശേഖരിക്കുന്നത് മാലിന്യ ശേഖരണ പോയിന്റുകളിൽ നിന്നാണ്.കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നഗരത്തിൽ മാലിന്യ ശേഖരണവും സംസ്‌കരണവും വേണ്ടവിധം നടക്കാത്ത സ്ഥിതിയാണ് ഇപ്പോൾ. കഴിഞ്ഞ മൂന്ന് മാസമായി നഗരത്തിലെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം തടസപ്പെട്ടിട്ടുണ്ട് .

Related posts

Leave a Comment