വിമോചന സമരവേദികളിലെ പോരാളി വിടവാങ്ങി ; കെഎസ് യുവിന്‍റെ ആദ്യ വനിതാ ജില്ലാ പ്രസിഡന്റ് കെ എസ് ത്രേസിയാമ്മ അന്തരിച്ചു

കെഎസ് യുവിന്‍റെ ആദ്യ വനിതാ ജില്ലാ പ്രസിഡന്റ് കെഎസ് ത്രേസിയാമ്മ (78 )വിടവാങ്ങി. എരിയുന്ന നാക്കും, തീ ഉതിര്‍ക്കുന്ന വാക്കുമായി ഹൈസ്കൂള്‍ കാലഘട്ടത്തില്‍ കെഎസ് യു വേദികളിലെത്തിയ ത്രേസിയാമ്മയുടെ പ്രസംഗപാടവം കണ്ട് വയലാര്‍ രവിയാണ് അവരെ കെഎസ് യുവിന്‍റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്.

വിമോചന സമരവേദികളില്‍ വാക്കുകള്‍ കൊണ്ട് തീ മഴ പെയ്യിച്ച പോരാളിയായിരുന്നു ത്രേസിയാമ്മ. പില്‍ക്കാലം കോട്ടയം ജില്ലയില്‍ മണിമലയില്‍ അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച്‌, വിശ്രമം ജീവിതം നയിക്കുകയായിരുന്നു.

Related posts

Leave a Comment