Kerala
തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ താക്കീതുമായി
ഐഎൻടിയുസി മഹാറാലി തൃശൂരിൽ 29 ന്
കൊല്ലം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചു വരുന്ന തൊഴിൽ നിഷേധ- തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരേ സന്ധിയില്ലാത്ത പ്രക്ഷോഭത്തിനു തൊഴിലാളികൾ മുന്നിട്ടിറങ്ങുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. അറുപതു വർഷത്തിലധികമായി രാജ്യത്തെ തൊഴിലാളികൾ നടത്തിയ സമര പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത മുഴുവൻ തൊഴിൽ സംരക്ഷണ നിയമങ്ങളും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ കവർന്നെടുത്തു. കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തു തരിപ്പണമാക്കി. കേരളം ഭരിക്കുന്ന ഇടതു സർക്കാരും തൊഴിലാളികളെ പെരുവഴിയിലാക്കി. ഇതിനെതിരായ ശക്തമായ താക്കീതായി ഐഎൻടിയുസി ഈ മാസം 29ന് തൃശൂരിൽ ലക്ഷം തൊഴിലാളികളെ അണിനിരത്തി മഹാറാലി നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ തൊഴിലാളികൾ കടന്നു പോകുന്നത്. സംഘടിത തൊഴിൽ മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ വരെ കടുത്ത ആശങ്കയിലാണ്. വ്യാപകമായ സ്വകാര്യവൽക്കരണം മൂലം തൊഴിൽ സുരക്ഷ ഇല്ലാതായി. പട്ടാളത്തിൽപ്പോലും കരാർ നിയമനങ്ങളായി. ഇന്ത്യൻ എയർലൈൻസ്, റെയിൽവേ, പ്രതിരോധം, തുറമുഖം, ഖനി എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. മഹാരത്ന, നവരത്ന, മിനിരത്ന കമ്പനികൾ പോലും നിസാരവിലയ്ക്ക് വൻകിട കുത്തകകൾക്കു കൈമാറി. ഇന്ത്യയുടെ ഹൃദയം എന്നു വിശേഷിപ്പിക്കപ്പെട്ട കൽക്കരിപ്പാടങ്ങൾ വരെ വിറ്റു തുലയ്ക്കുകയാണ്. ഇതിനകം 50 കൽക്കരിപ്പാടങ്ങളാണ് കേന്ദ്ര സർക്കാർ വിറ്റത്. പൊതു മേഖലയിൽ 32 ലക്ഷം തസ്തികകളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു.
അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഓ)യുടെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അന്താരാഷ്‌ട്ര തൊഴിൽ നിയമങ്ങളും നയങ്ങളും നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു ബാധ്യതയുണ്ട്.
സംസ്ഥാന സർക്കാരും അതിവേഗം കരാർവൽക്കരണത്തിലേക്കു നീങ്ങുകയാണ്. കെഎസ്ആർടിസിയിലെ പരിഷ്കാരങ്ങൾ തൊഴിൽ ലംഘനത്തിന്റെ മികച്ച ഉദാഹരണമാണ്. കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങളെല്ലാം നൂറു ശതമാനം സ്തംഭനത്തിലാണ്. ചികിത്സാ സഹായം പോലും കിട്ടാതെ തൊഴിലാളികൾ ദുരിതത്തിലായി. ആശ വർക്കേഴ്സ്, അംഗൻവാടി അധ്യാപകർ, എൻഎച്ച്എം ജീവനക്കാർ തുടങ്ങിയവർക്ക് മിനിമം വേതനം ലഭിക്കുന്നില്ല. മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച ഉറപ്പുകൾ പോലും പാലിക്കപ്പെടുന്നില്ല.
ഇതെല്ലാം സൃഷ്ടിക്കുന്ന തൊഴിൽലംഘനങ്ങളുടെ വ്യാപ്തി ഭയാനകമാണെന്ന് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. ഇതിനെതിരേ കഴിഞ്ഞ ആറു മാസങ്ങൾക്കുള്ളിൽ ഐഎൻടിയുസി ഒൻപത് തവണയാണ് സമരം ചെയ്തത്. റീജണൽ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. അടുത്ത മാസം അവസാനത്തോടെ നിർമാണ മേഖലയിലെ ഒരു ലക്ഷത്തിൽപ്പരം തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടറേയറ്റ് മാർച്ച് നടത്തും.
തുടർ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തൃശൂരിൽ 28നു തുടങ്ങുന്ന ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൽ തീരുമാനിക്കും. ഇന്നത്തെ ഇന്ത്യയും തൊഴിലവകാശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 28 നു രാവിലെ പത്തിനു നടക്കുന്ന സെമിനാർ മുൻ എംപി സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. 29നു വൈകുന്നേരം 4.30ന് ഒരു ലക്ഷത്തിൽപ്പരം തൊഴിലാളികൾ പങ്കെടുക്കുന്ന മഹാറാലി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ നിന്നു തുടങ്ങും. നഗരം ചുറ്റി 5.30ന് തേക്കിൻകാട് മൈതാനത്ത് സമാപിക്കും. ഐഎൻടിയുസി സംസ്ഥാന നേതാക്കളും മുതിർന്ന കോൺഗ്രസ് നേതാക്കളും നയിക്കും.
തുടർന്നു കൂടുന്ന പൊതു സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി ഭദ്രദീപം തെളിയിക്കും. ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല എംഎൾഎ, ഡോ. ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ബെന്നി ബഹന്നാൻ എംപി, ടി.എൻ. പ്രതാപൻ എംപി, രമ്യാ ഹരിദാസ് എംപി, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂർ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി ശർമ, ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല
പാലക്കാട്:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച് ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.
Kerala
പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ
പാലക്കാട്: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി
Kerala
ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News9 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login