ഹോക്കി വസന്തം ശ്രീജേഷ് ജന്മനാട്ടിന്‍റെ നിറവില്‍

കൊച്ചിഃ കേരളത്തിന്‍റെ ഹോക്കി ഇതിഹാസം പി.ആര്‍. ശ്രീജേഷിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ അത്യുജ്വല വരവേല്പ്. ഇന്നു വൈകുന്നേരമാണ് ശ്രീജേഷിന്‍റെ വിമാനം കൊച്ചിയിലിറങ്ങിയത്. മന്ത്രി വി.അബ്ദുള്‍റഹമാന്‍റെ നേതൃത്വത്തിലായിരുന്നു വരവേല്പ്. സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു വരവേല്പ്. താരത്തെ റോഡ് ഷോയുടെ അകമ്പടിയോടെ ജന്മനാടായ കിഴക്കമ്പലത്തേക്കു കൊണ്ടു പോയി. കിഴക്കമ്പലത്തും ഉജ്വല വരവേല്പാണ് ലഭിച്ചത്. നാല്പത്തൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ഒരു ഒളിംപിക് മെഡല്‍ ഇന്ത്യയിലെത്തിച്ച ഹോക്കി ടീമിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറാണ് ശ്രീജേഷ്. പ്രിയതാരത്തെ വരവേല്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Related posts

Leave a Comment