മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ ബ്ലോക്ക് പഞ്ചായത്തംഗം

മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ ബ്ലോക്ക് പഞ്ചായത്തംഗം

വണ്ടൂര്‍: കഴിഞ്ഞ ദിവസം നിയമസഭയില്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവചികില്‍സ തുടങ്ങണമെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ ഉന്നയിച്ച സബ്മിഷന്റെ മറുപടിയില്‍ ആരോഗ്യ മന്ത്രി വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എന്‍ എ മുബാറക്ക്. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രത്യേകിച്ച് ആവശ്യങ്ങളില്ലെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കി മെഡിക്കല്‍ ഓഫീസറും ഡിഎംഒയും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും ഉപയോഗപ്പെടുത്തി.അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടവും ഓപറേഷന്‍ തിയേറ്ററും മറ്റും സജീകരിച്ച ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാത്തതിനാലാണ് പ്രസവചികില്‍സ തുടങ്ങാന്‍ സാധിക്കാത്തത്. ഇക്കാര്യമാണ് എം എല്‍ എ സബ്മിഷനിലൂടെ ഉന്നയിച്ചത്.

Related posts

Leave a Comment