വാല്‍നട്ട് ഉപഭോഗം ദീര്‍ഘായുസ്സിന് സഹായിക്കുന്നു-ഹാര്‍വാര്‍ഡ് പഠനം

കൊച്ചി: ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരുടെ പഠന പ്രകാരം, വാല്‍നട്ട് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന തോതിലുള്ള വാല്‍നട്ട് ഉപയോഗം-അളവിന്റെ അടിസ്ഥാനത്തിലായാലും ആവൃത്തിയുടെ അടിസ്ഥാനത്തിലായാലും- യു.എസിലെ പ്രായംചെന്നവര്‍ക്കിടയില്‍ മരണസാധ്യത കുറയ്ക്കുന്നതും ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതുമായി ബന്ധമുണ്ടായേക്കാമെന്ന് പറയുന്നു.
‘ഈ പഠനത്തിലൂടെ ആഴ്ചയില്‍ ഏതാനും തവണ കൈനിറയെ വാല്‍നട്ട് ഉപയോഗിച്ചാല്‍ പോലും ആയുസ്സ് വര്‍ദ്ധിക്കാന്‍ സഹായമാകുന്നു, പ്രത്യേകിച്ചും ആഹാരക്രമം മികച്ചരീതിയിലല്ലാത്തവരില്‍. മുന്‍ഗണനാ വിഷയമായി പലരുടെയും മനസ്സിലുള്ളതുപോലെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നോക്കുന്ന നിരവധിപ്പേര്‍ക്കുള്ള ഒരു പ്രായോഗിക നിര്‍ദ്ദേശമാണിത്’ ഈ ഗവേഷണത്തെക്കുറിച്ച്  ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍  സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ന്യൂട്രീഷന്‍ വിഭാഗം സീനിയര്‍ ഗവേഷണ ശാസ്ത്രജ്ഞനും ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫ് റിസര്‍ച്ചുമായ യാന്‍പിംഗ് ലി പറഞ്ഞു.
കാലിഫോര്‍ണിയ വാല്‍നട്ട് കമ്മീഷന്റെ പിന്തുണയോടെ നടത്തിയതും ന്യൂട്രിയെന്റ്‌സ്-ല്‍ പ്രസിദ്ധീകരിച്ചതുമായ ഈ പഠനത്തിലൂടെ കണ്ടെത്തിയത് ആഴ്ചയില്‍ അഞ്ചോ അതിലധികമോ സെര്‍വിംഗുകള്‍ (ഒരു സെര്‍വിംഗ്= 28 ഗ്രാം) കഴിക്കുന്നത് ആയുസ്സ് വര്‍ദ്ധിക്കുന്നതിനും മരണസാധ്യത കുറയ്ക്കുന്നതിനും ഏറെ സഹായകമായേക്കാമെന്നാണ്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ സെര്‍വിംഗുകള്‍ കഴിക്കുന്നത് വാല്‍നട്ട് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ 14% മരണ സാധ്യതക്കുറവ് (ഏത് കാരണത്താലും) 25% മരണ സാധ്യതക്കുറവ് (ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം) കൂടാതെ ഏതാണ്ട് 1.3 വര്‍ഷം ആയുസ്സ് വര്‍ദ്ധനവുമായും ബന്ധപ്പെട്ടിരിക്കുന്നു. ആഴ്ചയില്‍ രണ്ട് മുതല്‍ നാല്‍ തവണ വരെ വാല്‍നട്ട് ഉപയോക്കുന്നതിന് അതിന്റേതായ ഗുണമുണ്ടാവും, പഠനത്തിന്റെ കണ്ടെത്തല്‍ പ്രകാരം വാല്‍നട്ട് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള മരണ സാധ്യത 13% കുറവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെടുന്നതിനുള്ള സാധ്യത 14% കുറവും കൂടാതെ ഏതാണ്ട് ഒരു വര്‍ഷത്തെ ആയുര്‍ ദൈര്‍ഘ്യം കൂടുകയും ചെയ്യും.

Related posts

Leave a Comment