മതിലിടിഞ്ഞ് തൊഴിലാളികള്‍ കുടുങ്ങി; അപകടത്തില്‍പ്പെട്ടത് എറണാകുളത്ത് കാന വൃത്തിയാക്കാനിറങ്ങിയവര്‍

കൊച്ചി: കലൂരില്‍ മതിലിടിഞ്ഞുവീണ് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. രണ്ടാമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന തുടരുന്നു.

ഇന്ന് ഉച്ചയോടെ കലൂരിലായിരുന്നു അപകടം. കാന വൃത്തിയാക്കുന്നതിനായി മതിലിനോട് ചേര്‍ന്ന് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കാന വൃത്തിയാക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന മതില്‍ തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts

Leave a Comment