സഭ പ്രക്ഷുബ്ധംഃ കസേരയില്‍ അള്ളിപ്പിടിച്ച് ഡോളര്‍ മുഖ്യന്‍

തിരുവനന്തപുരംഃ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണം കള്ളക്കടത്തിലും വിദേശത്തേക്കു ഡേളര്‍ കടത്തിയതിലും മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്നു പ്രതികളുടെ മൊഴി ലഭിച്ചിട്ടും അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. ഡോളര്‍ മുഖ്യന്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ സഭ ആവേശഭരിതമായി.

ഡോളര്‍ കടത്ത് സംബന്ധിച്ചു സ്വപ്ന സുരേഷിന്‍റെ കൂട്ടാളിയുടെ മൊഴിയെക്കുറിച്ചു സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് നല്‍കിയ അടിയന്തിര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നിട്ടുള്ള അതീവ ഗുരുതരമായ ആരോപണം ചര്‍ച്ച ചെയ്യണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്‍റെ നിലപാട് വ്യക്തമാക്കാനുള്ള അവസരം കിട്ടുമെന്നിരിക്കെ, എന്തിനാണ് ഒളിച്ചോടുന്നതെന്നു സതീശന്‍ ചോദിച്ചു.

എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ സഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണു സ്രീക്കര്‍ എം.ബി. രാജേഷ് സ്വീകരിച്ചത്. അതേ സമയം, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വാശ്രയ വിദ്യാലയങ്ങളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരുന്ന കാലത്ത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്ത കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ ആരോപണശരങ്ങളേല്‍ക്കാനുള്ള ചങ്കുറരപ്പില്ലാത്തതിനാല്‍ ഇരട്ടച്ചങ്കനെ രക്ഷപ്പെടുത്താന്‍ സ്പീക്കര്‍ വഴങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Related posts

Leave a Comment