കണ്ണില്ലാത്ത ക്രൂരതെക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ അഗ്നി

വാളയാർ മുതൽ വണ്ടി പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതെക്കെതിരെയും, സർക്കാർ തണലിലെ സി പി എം, ഡി വൈ എഫ് ഐ അധോലോക മാഫിയക്കും എതിരെ കടമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രധിഷേധ സമരം കാടാച്ചിറ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം നടന്നു. മനീഷ് കടമ്പൂർ സ്വാഗതം പറഞ്ഞു, അഭിലാഷ് ആഡൂർ അധ്യക്ഷൻ വഹിച്ച പരിപാടി ധർമ്മടം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സനോജ് പലേരി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ റിജിൻ രാജ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സി ഒ രാജേഷ്, മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ശാഹുൽ ഹമീദ്, ന്യൂനപക്ഷ കോൺഗ്രസ്‌ ധർമ്മടം ബ്ലോക്ക്‌ പ്രസിഡന്റ് ജലീൽ ആഡൂർ, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി മാരായ സനന്ദൻ കാടാച്ചിറ, പ്രശാന്ത് കടമ്പൂർ എന്നിവർ സംസാരിച്ചു. നാദിർ കോട്ടൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment