വാളയാർ കള്ളപ്പണക്കേസ്: എൻ.സി.പി നേതാവായ എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: എടത്തല പഞ്ചായത്തിലെ അഴിമതി ഭരണത്തിൽ മുഖ്യ പങ്കാളിയായ വാളയാർ കള്ളപ്പണ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ഖാദറിന്റെ രാജി ആവശ്യപ്പെട്ടു എടത്തല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അഴിമതി ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന വ്യക്തിയാണ് വൈസ് പ്രസിഡന്റെന്നും, കോവിഡ് ഭക്ഷണ വിതരണത്തിലെ അഴിമതിക്ക് ഇടതുമുന്നണിക്ക് ശക്തമായ കൂട്ടുനിന്നത് വൈസ് പ്രസിഡന്റാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിനാലാണ് പാർട്ടിയുടെ തന്നെ ജനപ്രതിനിധികളോട് വരെ മോശമായി പെരുമാറുന്ന വൈസ് പ്രസിഡന്റിനെ ഇടതുപക്ഷം സംരക്ഷിക്കുന്നതെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ എടത്തല മണ്ഡലം പ്രസിഡന്റ്‌ സിദ്ധിഖ് മീന്ത്രക്കൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹാസീം ഖാലിദ് ഉത്ഘാടനം നിർവഹിച്ചു. അനീഷ് ചേനക്കര, ജാസ്, മാർട്ടിൻ സേവിയർ,സിറാജ് ചേനക്കര,രമേശ്‌,അൻസാർ ബെൻസിലാൽ,പി എ ഹാരിസ്, നൗഫൽ, ജാഫർ ശ്യാം അമ്പലക്കാടൻ, റിയാസ്,ശകീർ, അനസ്, ജബ്ബാർ ചാലയിൽ,നവാസ്,ഷറഫ് കബീർ തയ്യിലൻ,ശിഹാബ്, സൽമാൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment