Connect with us
48 birthday
top banner (1)

Kollam

‘ഇന്നത്തെ കൂലി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല,
സാറിനെ കണ്ടിട്ടേ ഞങ്ങൾ പോകൂ’

Avatar

Published

on

കൊല്ലം: ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കൊല്ലം ജില്ലയിലെ ആയൂർ പിന്നിട്ട് വാളകത്ത് എത്തിച്ചേർന്നു. തീരുമാനിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയിൽ രാവിലെ മുതൽ മണിക്കൂറുകളോളം കാത്ത് നിൽക്കുകയാണ് കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ. ‘ഇന്നത്തെ കൂലി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല,
സാറിനെ കണ്ടിട്ടേ ഞങ്ങൾ പോകൂ’ എന്നാണ് അവരുടെ പ്രതികരണം.

Kerala

ഡോ. വന്ദന കൊലക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സ്‌റ്റേ

Published

on

കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് കോടതി തടഞ്ഞു.കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.

പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

Advertisement
inner ad
Continue Reading

crime

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവം: ലഹരി മാഫിയ എന്ന് സംശയം

Published

on

കൊല്ലം: ഇളമ്പള്ളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഇമെയിൽ ആയാണ് പരാതി ലഭിച്ചതെന്നും ആശുപത്രി ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയിട്ടുള്ളത്. ഫാർമസിയിലും നഴ്സിംഗ് സ്റ്റേഷനിലും സൂക്ഷിച്ചിരുന്ന ബോധം കെടുത്താൻ ഉപയോഗിക്കുന്ന മരുന്നുകൾ ആണ് മോഷണം പോയത്.
ലഹരി സംഘമാണ് മോഷണത്തിൽ പിന്നിലെന്ന് സംശയമുണ്ടെന്നും മുകളിലെ വാതിൽ പൊളിച്ചാണ് അകത്തു കയറിയതെന്നും പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് ഫാർമസിയിൽ നിന്ന് മരുന്നുകളുടെ ലിസ്റ്റും മറ്റു രേഖകളും പരിശോധിച്ചു. പൊലീസ്‌ കേസിൽ അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

crime

ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം; പരിശോധനയ്ക്കിടെ ഡോക്ടറുടെ ദേഹത്ത് തുപ്പി രോഗി

Published

on

കൊല്ലം: ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെയാണ് പരിശോധനയ്‌ക്കിടെ ആശുപത്രി ഒപിയിലെത്തിയ ശാസ്താംനട സ്വദേശി ബിനു (34) ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയും ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ബിനു മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured