Connect with us
inner ad

Choonduviral

വിമത സൈനിക നീക്കം നിലച്ചു, പുടിന് ആശ്വാസം

Avatar

Published

on

മോസ്കോ: റഷ്യയെ മുൾമുനയിൽ നിർത്തിയ അട്ടിമറി നീക്കം പാളി. ക്രംലിനിലേക്ക് വിമത സേനയെ അയയ്ക്കില്ലെന്ന് വാഗ്‌നർ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിൻ. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകാഷെങ്കോ യെവ്ജെനി പ്രിഗോസിനുമായി നടത്തിയ ചർച്ചയെ തു‌ടർന്നാണ് ദിവസങ്ങളായി പുകയുന്ന പുകയടിങ്ങിയത്. പുടിൻ റഷ്യ വിട്ടെന്നു വരെയുള്ള അഭ്യാഹങ്ങൾക്കും ഇതോടെ വിരമാമായി.
റഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ശനിയാഴ്ച രാവിലെ പുട്ടിൻ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്. ബെലാറൂസ് പ്രസിഡന്റ് മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ വാഗ്‍നർ ഗ്രൂപ്പ് അംഗീകരിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്നാണ് പ്രിഗോഷിൻ പ്രതികരിച്ചത്. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്‌നർ സേന അവർക്കുനേരെ തന്നെ തിരിഞ്ഞത് റഷ്യക്കും പുടിനും ഒറ്റ ദിവസം കൊണ്ട് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
റഷ്യൻ പ്രസിഡൻറ് പുടിനുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ബെലാറൂസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങൾ നടത്തിയത്. ചർച്ചക്ക് പിന്നാലെയാണ് മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്‌നർ സേനയുടെ മാർച്ച് നിർത്തിവെക്കാൻ പ്രിഗോസിൻ സമ്മതിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമായിട്ടില്ല. ഉക്രൈൻ യുദ്ധവും ആഭ്യന്തര കലാപങ്ങളും മൂലം റഷ്യ സാമ്പത്തികമായി നട്ടം തിരിയുകയാണ്. ഉക്രൈനെ ആക്രമിക്കാൻ കൈക്കൊണ്ട തീരുമാനമാണ് പുടിനു വിനയായത്.

Choonduviral

കരുനാഗപ്പള്ളി അക്രമം
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ :കെ സി വേണുഗോപാൽ

Published

on

കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു.

കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

എൽഡിഎഫ് അതിക്രമം: സി ആർ മഹേഷ് എംഎൽഎക്ക് പരിക്ക്

Published

on

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ കലാശക്കൊട്ട് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കുകളോടെ എംഎൽഎ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെ എൽഡിഎഫ് പ്രവർത്തകർ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയായിരുന്നു.

Continue Reading

Choonduviral

സംസ്ഥാനത്ത് പരസ്യപ്രചരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം, നാലു ജില്ലകളിൽ നിരോധനാജ്ഞ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത്‌ വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകംമ്പടിയോടെ കൊട്ടിക്കലാശിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടത്. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ
ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക.
ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല.
നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured