Connect with us
48 birthday
top banner (1)

Travel

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നു

Avatar

Published

on

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തി അടച്ചിട്ട പാലമാണ് ഇപ്പോൾ സഞ്ചാരികൾക്കായി തുറന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ വേണ്ടി മാത്രമായി എത്തുന്ന സഞ്ചാരികളും ഉണ്ട്.

കഴിഞ്ഞ ജൂൺ ഒന്നിനാണ് ചില്ലുപാലം അടച്ചിട്ടത്. നിരന്തരം ആവശ്യപ്പെട്ടിട്ടും ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതിൽ തീരുമാനമായിരുന്നില്ല. കോഴിക്കോട് എൻഐടിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലെ ശുപാർശകർ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് ഇപ്പോൾ പാലം തുറന്നു നൽകിയത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ്. 40 മീറ്റർ നീളമുള്ള പാലത്തിൽ ഒരേസമയം 15 പേർക്ക് കയറാം. ഒരു ദിവസം 1500 പേർക്കാണ് പ്രവേശനം അനുവദിക്കുക.

Advertisement
inner ad

News

വ്യാജ ബോംബ് ഭീഷണി; 85 വിമാനങ്ങൾക്ക് വീണ്ടും ഭീഷണി സന്ദേശം

Published

on

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശം തുടരുകയാണ്. ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.

യാത്രക്കാർ ഭയപ്പെടേണ്ടതില്ലായെന്നും സ്ഥിതി നിയന്ത്രണവിധേയമാനിന്നും ഭീഷണി സന്ദേശം ലഭിച്ച പല ഐപി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും അശേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ വിമാന കമ്പനികൾക്ക് 600 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൾ. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളു‍ടെ ലക്ഷ്യമെന്നാണ് നിഗമനം.

Advertisement
inner ad
Continue Reading

Travel

നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി

Published

on

ഉടുമ്പൻചോല: ഇടുക്കി മലനിരകളിൽ നീലവസന്തം തീർത്ത് നീലക്കുറിഞ്ഞി. ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറ മലയുടെ നെറുകയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. കാഴ്ചകളുടെ മനോഹാരിതകൊണ്ട് നിറഞ്ഞു നിൽക്കുന്ന ചതുരം​ഗപ്പാറ നീലവസന്തത്താൽ വര്ണവിസ്മയം തീർക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക് മലമുകളിൽ പൂത്തുനിൽക്കുന്ന ഈ നീലവസന്തം പുത്തൻ അനുഭവം കൂടിയായിരിക്കും സമ്മാനിക്കുക. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. മുൻപ് രണ്ട് ലക്ഷത്തിലധികം ആളുകളാണ് നീലക്കുറിഞ്ഞി കാണാനായി മലമുകളിലെത്തിയത്. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മനോഹര കാഴ്ചയും ചതുരംഗപ്പാറയിൽ കാണാനാകും.

Continue Reading

News

മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ്ങിൽ മാറ്റം വരുത്തി റെയിൽവേ; ഇനി 60 ദിവസം മുമ്പ് മാത്രം

Published

on

ന്യൂഡല്‍ഹി: മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഇനി മുതൽ സാധിക്കൂ. ഇതുവരെ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം റെയിൽവേ നടപ്പിലാക്കുക. നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാൽ വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടരും.

Continue Reading

Featured