Connect with us
48 birthday
top banner (1)

News

കേരളത്തിൽ ജൂലൈ നാല് വരെ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

Avatar

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള – തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. നാളെ രാത്രി 11.30 വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. അടുത്ത മണിക്കൂറുകളില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Advertisement
inner ad

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയാകും ഇന്ന് ഉണ്ടാവുക. അതേസമയം, തീര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.മത്സ്യബന്ധന ബോട്ട്, വള്ളം, തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി ബന്ധിപ്പിക്കണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

പ്രവാസികളെ പൂർണമായും തഴഞ്ഞ ബജറ്റ് : ഒ.ഐ.സി.സി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര

Published

on

കുവൈറ്റ് സിറ്റി: വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരെയും പ്രതേകിച്ച് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളെ യും പൂർണമായും അവഗണിച്ചാണ് കേന്ദ്ര ഗവർമെന്റ് ബജറ്റ് അവതരിപ്പിച്ചത് എന്ന് കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിപ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇത് തീർത്തും നിരാശകനാകമാണ്. പ്രവാസികളുടെ പുനരധിവാസ മുൾപ്പെടെ യുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവർമെന്റ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ തൊഴിലിലായ്മ പരിഹരിക്കാൻ ഒരു നടപടിയും ബജറ്റിൽ കൈക്കൊണ്ടിട്ടില്ല , ഇതിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകും. ഇന്ത്യയിലെയും വിദേശത്തെയും കോര്പറേറ്റുകൾക്ക് മാത്രമാണ് ഈ ബജറ്റുകൊണ്ടുള്ള നേട്ടം ഉണ്ടായിട്ടുള്ളത്.കേരളത്തെ പൂർണമായും അവഗണിച്ച ഈ ബജറ്റിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ ഉണ്ടാകണമെന്ന് ശ്രീവര്ഗീസ് പുതുക്കുളങ്ങര കേരളത്തിലെ എം.പി മാരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

Kerala

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

Published

on

തൃശ്ശൂർ: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തീ പിടിച്ചത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എച്ച്. പിയുടെ ഏജൻസിയാണ് ഇത്.

Advertisement
inner ad

പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

വെള്ളത്തിലെ പെട്രോളിന് തീപ്പിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടെന്ന് അണക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽ എത്തിയ ടാങ്കറിൻ്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു തീപ്പിടിത്തം. എന്നാൽ, ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽനിന്ന് മാറ്റി ദുരന്തം ഒഴിവാക്കി. വാതക ഇന്ധന പമ്പും ഇവിടെയുണ്ട്.

Advertisement
inner ad

വാഴക്കോട് വലിയപറമ്പിൽ നൗഷാദിൻ്റെ പച്ചക്കറിക്കടയിലെ പച്ചക്കറി തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടർന്ന തീ വാൽവുകൾക്ക് മുകളിലൂടെയും കത്തി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചതിനാൽ പ്രധാനടാങ്കുകളിലേക്ക് പടർന്നില്ല.

Advertisement
inner ad
Continue Reading

News

എയിംസും പ്രത്യേക പാക്കേജുകളുമില്ലാത്ത കേന്ദ്ര ബജറ്റ്

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒരു എംപി ഉണ്ടായാല്‍ കേന്ദ്ര പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും വലിയ തോതില്‍ ഇങ്ങോട്ടെത്തിക്കാന്‍ സാധിക്കുമെന്ന അവകാശവാദമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചത്. എന്നാല്‍ തൃശൂരില്‍ ഒരു എംപി ഉണ്ടായിട്ട് പോലും പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. തൃശ്ശൂരില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി നിരന്തരം ഉന്നയിച്ച കാര്യമായിരുന്നു തന്നിലൂടെ കേന്ദ്രപദ്ധതികള്‍ എത്തിക്കുമെന്നത്, എന്നാല്‍ എല്ലാം പാഴ് വാക്കായി എന്നുവേണം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിക്കുമ്പോള്‍ മനസിലാക്കാന്‍.

തലശ്ശേരി -മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതകള്‍, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളാണ്. ഇവയും കേന്ദ്ര ധനമന്ത്രി പരാമര്‍ശിച്ചില്ല. അതിവേഗ ട്രെയിന്‍ പദ്ധതിയുമില്ല. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ പ്രകൃതി ദുരന്തത്തെ നേരിടാനുള്ള സഹായത്തിനും പരിഗണിച്ചില്ല. അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്.

Advertisement
inner ad

കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് കാലങ്ങളായി സംസ്ഥാനം ഉയര്‍ത്തുന്ന ആവശ്യമാണ്. ഇത് തങ്ങളിലൂടെ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല.

Advertisement
inner ad
Continue Reading

Featured