വാടാനപ്പള്ളിക്കാർക്കും സംഘടനയായി

ദോഹ: ഖത്തറിലുള്ള തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ VAPSA ഖത്തറിന്റെ ഔദ്യോഗിക ഉത്ഘാടനവും ലോഗോ പ്രകാശനവും നടന്നു.
ചെയർമാൻ പ്രേംജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ICC പ്രസിഡന്റ്‌ PN ബാബുരാജ് ഉത്ഘാടനം നിർവഹിച്ചു.
ലോഗോ പ്രകാശനം ICBF പ്രസിഡന്റ്‌ സിയാദ് ഉസ്മാൻ നിർവഹിച്ചു. . വാടാനപ്പള്ളി സ്വദേശിയായ AH ബദറു വാണ് സംഘടനക്ക് വേണ്ടി ലോഗോ തയ്യാറാക്കിയത്. സ്പോർട്സ് വിഭാഗത്തിന്റെ ജേഴ്സി പ്രകാശനം മുൻ ICC പ്രസിഡന്റ്‌ AP മണികണ്ഠൻ നിർവഹിച്ചു. ഫിറോസ് ഹംസ, അലി അക്ബർ, ഷായൂസ്, ഇല്ല്യാസ് തുടങ്ങിയവർ ഏറ്റു വാങ്ങി.
അബ്ദുൽ മനാഫ് അയ്നിക്കൽ, സുരേഷ് മാധവൻ, PSM ഹുസൈൻ, PD ജോർജ്, ഷൈജൻ MO തുടങ്ങിയവർ ആശംസകൾ നേർന്നു. ഖത്തറിലെ വാടാനപ്പള്ളിക്കാരുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരഹാരമാകുവാനും സാമൂഹ്യ സൗഹാർദ്ദ സംഗമങ്ങളുമായി സംഘടന സജീവമാകണമെന്നും ഓർമപ്പെടുത്തി.കൺവീനർ ജലാൽ അയ്നിക്കൽ സ്വാഗതവും ട്രഷറർ യൂനസ് ഹനീഫ നന്ദിയും രേഖപ്പെടുത്തി.
വാടാനപ്പള്ളിയുടെ കലാകാരൻമാർ ഒരുക്കിയ സംഗീത വിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറി, റഫീഖ് പൊന്നു, ഫൈസൽ, സമീർ കാസിം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

Related posts

Leave a Comment