അഭിനന്ദൻ വർത്തമാൻ ഇനി ​ഗ്രൂപ്പ് ക്യാപ്റ്റൻ

ന്യൂഡൽഹി: ഇന്ത്യൻ വായു സേനയുടെ വീരപുത്രൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർത്തമാന് സൈനിക പ്രൊമോഷൻ. വിം​ഗ് കമാൻഡർ പദവിയിലുള്ള അഭിനന്ദന് ​ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകാൻ വ്യോമസേന തീരുമാനിച്ചു. ഇന്ത്യൻ ആർമിയിൽ കേണൽ പദവിക്കു തുല്യമാണ് ​വ്യോമ സേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റൻ. 2019 ഫെബ്രുവരിയിൽ ഇന്ത്യൻ സേന പാക്ക് അധിനിവേശ കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിലെ സൂപ്പർ സ്റ്റാറാണ് തമിഴ്നാട് സ്വദേശിയായ അഭനന്ദൻ വർത്തമാൻ.
പത്താൻകോട്ടിലെ ഭീകരാക്രമണത്തിനു മറുപടിയുമായി 2019 ഫെബ്രുവരി 27നു വ്യോമസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാന്റെ ഒരു F16 എയർക്രാഫ്റ്റ് അഭിനന്ദൻ ആകാശത്തു വച്ചു വെടിവച്ചിട്ടു. എന്നാൽ അദ്ദേഹത്തിന്റെ മി​ഗ് 21 യുദ്ധവിമാനം ദിശ തെറ്റി പാക് അധിനിവേശ വൈഖർ മേഖലയിൽ പതിച്ചു. ശത്രുവിന്റെ മണ്ണിൽ അകപ്പെട്ടിട്ടും ധൈര്യം വിടാതെ ഇന്ത്യൻ കരുത്ത് ഉറപ്പിച്ച് അദ്ദേഹം പാക് സൈനിക കസ്റ്റഡിയിലായി. ദേശീയ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും വലിയ സമ്മർദങ്ങളെത്തുടർന്ന് ഒരു പോറൽ പോലും ഏൽക്കാതെ അഭിനന്ദനെ ഇന്ത്യക്കു വിട്ടുകിട്ടി. രാജ്യം കണ്ട ഏറ്റവും ധന്യമായ വിജയ മുഹൂർത്തമായിരുന്നു അത്. യുദ്ധമുഖത്ത് കാണിച്ച അതിസാഹസികമായ പോരാട്ടത്തിനും അതിജീവനത്തിനും രാജ്യം സൈനിക മുദ്രയായ വീരചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.

Related posts

Leave a Comment