വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ രണ്ട് പേരും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതി നൽകിയ മരണമൊഴിയിൽ കൃത്യമായി സമീപവാസിയായ യുവാവിനെതിരെ പരാമർശമുണ്ട്. ഈ യുവാവിനെതിരെ ഇവർ രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹമുളളതായി ബന്ധുക്കൾ ആരോപിക്കുന്നു.
വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു
