സൈബർ ഇടങ്ങളിൽ കമ്മി – സംഘി അന്തർധാര സജീവം: വി.ടി ബൽറാം

കൊല്ലം: അസംബ്ലി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പിലാക്കിയ സി പി എം – ബി ജെ പി രഹസ്യ ധാരണ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് വി ടി ബൽറാം. സൈബർ ഇടങ്ങളിൽ കോൺഗ്രസിനെയും, കോൺഗ്രസ് നേതാക്കളെയും ആക്ഷേപിക്കുന്നതിൽ കമ്മി – സംഘി അന്തർധാര വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് നൽകുന്നതിൽ മോദി സർക്കാർ എടുക്കുന്ന നിലപാട് രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോഷ്യൽ മീഡിയ സെമിനാർ ഡി സി സി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ പി സി സി സെക്രട്ടറിമാരായ പി ജർമ്മിയാസ്, സൂരജ് രവി, ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗീതാ ശിവൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ തുണ്ടിൽ നൗഷാദ്, സുകുമാരപിള്ള, നീലികുളം സദാനന്ദൻ, എൻ അജയകുമാർ, ആർ രമണൻ, കുഴിയം ശ്രീകുമാർ, എം നാസർ, എം സുന്ദരേശൻപിള്ള, കെ ജി സാബു, പി ബി വേണുഗോപാൽ, നാസിമുദ്ദീൻലബ്ബ, കെ. ബാബുരാജ്, ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർമാരായ സാം വർഗീസ്, ആർ എസ് കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment