ഗാന്ധിയൻ ചിന്തകളിൽ കൂടി മാത്രമേ ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ കഴിയൂ: വി ടി ബൽറാം

ഗാന്ധിജിയുടെ മതേതരത്വ അഹിംസാ കാഴ്ചപ്പാടുകളിൽ കൂടി മാത്രമേ നഷ്ടപ്പെട്ട ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ കഴിയുള്ളൂ എന്ന് വി ടി ബൽറാം പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയൻ ചിന്തയും കാലിക പ്രസക്തിയും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആത്മാവായ നാനാത്വത്തിൽ ഏകത്വവും മതേതരത്വവും ഇന്ന് രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ജാതീയമായി വിഭജിച്ച് അധികാരത്തിൽ തുടരാം എന്ന സ്വപ്നവുമായിയാണ് സംഘപരിവാർ സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നത്. അതിനെതിരെ ഓരോ പൗരനും പോരാടേണ്ടതുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഗാന്ധിയൻ ചിന്തകൾക്കും അഹിംസാ സിദ്ധാന്തത്തിനും പ്രസക്തി വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കെ ജെ കുര്യാക്കോസ്, ട്രഷറർ കെ സി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment