അഫ്ഗാന്‍ വിഷയത്തില്‍ വി.ടി ബല്‍റാമിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി : താലിബാൻ – അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പ്രതികരിച്ച് വി.ടി. ബൽറാം. കാബൂളും പ്രസിഡൻറിൻറെ കൊട്ടാരവും പിടിച്ചടക്കി താലിബാൻ അധികാരം പിടിച്ചടുത്തതിൽ നിരാശ തോന്നുന്നു. അഫ്ഗാനിസ്ഥാനിലെ നിസഹായരായ ജനതയ്ക്ക് പിന്തുണ അറിയിക്കുന്നതായും വി.ടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
വിസ്മയമല്ല,നിരാശയാണ് തോന്നുന്നത്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്ക്കൊപ്പം.
അവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം.

Related posts

Leave a Comment