´ഇടതുപക്ഷ,പുരോഗമന, ഫെമിനിസ്റ്റ് ബുദ്ധിജീവികൾക്ക് കാശിയിൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് അടുത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ല` ; വിമർശനവുമായി വിടി ബൽറാം രംഗത്ത്

പാലക്കാട് : എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് സംസ്ഥാന ഭാരവാഹിയായ വനിതാ നേതാവ് ഗുരുതര അധിക്ഷേപവും ആക്രമണവും നേരിട്ടിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികരണവുമായി രംഗത്ത് വരാത്ത സാംസ്കാരിക സാമൂഹ്യ മാധ്യമ രംഗത്തെ ഇടത് അനുകൂലികൾക്കെതിരെ പരിഹാസക്കുറിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം രംഗത്ത്.ഏതെങ്കിലും ടിവി പരിപാടിയിലെ അവതാരകർ നടത്തുന്ന പരാമർശങ്ങളേപ്പോലും കീറിമുറിച്ച് ചർച്ചയ്ക്കെടുത്ത് പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ ക്ലാസെടുക്കുന്ന സ്വതന്ത്ര, ലിബറൽ, ഇടതുപക്ഷ, പുരോഗമന, ഫെമിനിസ്റ്റ് ബുദ്ധിജീവികൾക്കാണെങ്കിൽ കാശിയിൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് അടുത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സ്ത്രീ വിരുദ്ധത
ദലിത് വിരുദ്ധത
ജാതി വെറി
ആണത്ത അഹന്ത
റേപ്പ് ഭീഷണി
അക്രമോത്സുകത
ജനാധിപത്യ വിരുദ്ധത
പക്കാ ക്രിമിനലിസം
.
.
.
എസ്എഫ്ഐക്കാർ എഐഎസ്എഫുകാരിയായ ഒരു വനിതാ നേതാവിനോട് നടത്തിയ ഈ പരസ്യ ഭീഷണിയിൽ ഒറ്റനോട്ടത്തിൽത്തന്നെ ഇത്രയും മനുഷ്യത്വ ഹീനത ആർക്കും തിരിച്ചറിയാൻ കഴിയേണ്ടതാണ്.

എന്നിട്ടും, സ്വന്തം മാതൃ സംഘടനയിൽ നിന്നും ഒരു നേതാവു പോലും ഈ പെൺകുട്ടിക്ക് പിന്തുണയുമായി എത്തുന്നില്ല. സ്വന്തം സർക്കാരിന്റെ പോലീസിന്റെ സാന്നിധ്യത്തിലാണ് കൂട്ടത്തിലാരു പെൺകുട്ടി ഈ ആൾക്കൂട്ടാക്രമണത്തിന് വിധേയയായത് എന്നത് പോലും അവർക്ക് വിഷയമായി മാറുന്നില്ല.

ഏതെങ്കിലും ടിവി പരിപാടിയിലെ അവതാരകർ നടത്തുന്ന പരാമർശങ്ങളേപ്പോലും കീറിമുറിച്ച് ചർച്ചയ്ക്കെടുത്ത് പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ ക്ലാസെടുക്കുന്ന സ്വതന്ത്ര, ലിബറൽ, ഇടതുപക്ഷ, പുരോഗമന, ഫെമിനിസ്റ്റ് ബുദ്ധിജീവികൾക്കാണെങ്കിൽ കാശിയിൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് അടുത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ല.

Related posts

Leave a Comment