ഓർമയിൽ ഇന്ന് : തിരുവനന്തപുരത്ത് വി എസ് എസ് സി സ്ഥാപിച്ചു

ലോകം ഇന്ത്യയെ അത്ഭുതത്തോടെ നോക്കി നിന്ന ദിവസങ്ങളിലൊന്ന്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ സാന്നിദ്ധ്യത്തെ ലോകത്തെ ഏറ്റവും മികച്ചവയിലൊന്നാക്കി മാറ്റിയ വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ സ്ഥാപിച്ച ദിവസമാണിന്ന്. 1963 നവംബര്‍ 21 ന് വി എസ് എസ് സി തിരുവനന്തപുരം ജില്ലയിലെ തുമ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ എസ് ആര്‍ ഒ) കീഴിലുള്ള ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ഗവേഷണ കേന്ദ്രം കൂടിയാണ് ഇത്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികള്‍ക്കായി റോക്കറ്റുകളും, കൃത്രിമ ഉപഗ്രഹങ്ങളും വിക്ഷേപിക്കുക, അനുബന്ധമായ ഗവേഷണങ്ങള്‍ നടത്തുക, ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണം നടത്തുക, അനുബന്ധ സാങ്കേതിക വിദ്യകളുടെ ഗവേഷണം നടത്തുക തുടങ്ങിയ അനവധി മേഖലകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ പോലുള്ളവരുടെ പ്രവര്‍ത്തന മേഖലകൂടിയായിരുന്നു തുമ്പയിലെ വി എസ് എസ് സി.ആപ്പിള്‍, ആദിത്യ, ആര്യഭട്ട, കല്‍പ്പന, ചന്ദ്രയാന്‍1, ചന്ദ്രയാന്‍ 2, എസ് എല്‍ വി, എ എസ് എല്‍ വി, പി എസ് എല്‍ വി, ജി എസ് എല്‍ വി, തുടങ്ങിയ അനേകം മിഷനുകള്‍ക്ക് ഈ കേന്ദ്രം സാക്ഷ്യം വഹിച്ചു.

Related posts

Leave a Comment