ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പ്രവർത്തിയിലൂടെ നന്ദി നിറവേറ്റും ; എന്റെ ഗ്രൂപ്പ് പ്രവർത്തകരുടെ വികാരമാണ് : വി.എസ് ജോയ്

ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും അതിനുള്ള നന്ദി പ്രവർത്തിയിലൂടെ നിറവേറ്റുമെന്നും വി.എസ് ജോയ്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂർത്തത്തിൽ കൈപിടിച്ചുയർത്തിയ വി.വി പ്രകാശിന്റെ അസാന്നിധ്യം വിഷമിപ്പിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ഒപ്പമുണ്ടാകും. നാളെകളിൽ ജില്ലയിൽ സംഘടനയെ വളർത്താൻ അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സമരത്തിനപ്പുറം സേവനങ്ങളിലേക്കും പാർട്ടിയെ കൊണ്ട് വരും. എന്റെ ഗ്രൂപ്പ് പ്രവർത്തകരുടെ വികാരമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായതാണ് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. കാലാകാലങ്ങളിൽ പാർട്ടിയേല്പിക്കുന്ന എല്ലാ നിയോഗങ്ങളും ഏറ്റവും സന്തോഷത്തോടെ ഏറ്റെടുക്കും – വി.എസ് ജോയ് കൂട്ടിച്ചേർത്തു.

ചടങ്ങ് മുൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ താൽക്കാലിക ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്‌ അഡ്വ. ടി സിദ്ധീഖ്‌ എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ, എ.പി അനിൽ കുമാർ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, കെപിസിസി സെക്രട്ടറിമാരായ കെ.പി അബ്ദുൽ മജീദ്, വി ബാബുരാജ്, കെ.പി നൗഷാദ് അലി,സി ഹരിദാസ്‌ എക്സ്‌ എം.പി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.എ കരീം,പി രാധാകൃഷ്ണൻ മാസ്റ്റർ, എം.പി മുഹമ്മദ്, വി സൈദ്‌ മുഹമ്മദ് തങ്ങൾ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. യോഗത്തിന് ഡി.സി.സി ഭാരവാഹികളായ അസീസ്‌ ചീരാൻ തൊടി സ്വാഗതവും സക്കീർ പുല്ലാര നന്ദിയും പറഞ്ഞു

Related posts

Leave a Comment