വോട്ടർ പട്ടികയിൽ ശുദ്ധി വരുത്തണം – രമേശ് ചെന്നിത്തല.

തിരുവനന്തപുരം : വെബ്സൈറ്റിൽ ലഭ്യമായ വോട്ടർ പട്ടിക ചോർത്തേണ്ട കാര്യമില്ല ; വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നു രമേശ് ചെന്നിത്തല. പിരിച്ച് വിടലിനു വിധേയരായത് പാവപ്പെട്ട താൽക്കാലിക ജീവനക്കാരാണെന്നും ഇത് ഈ പ്രശ്നത്തിനുള്ള പരിഹാരമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നാലര ലക്ഷം വ്യാജ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഇലക്ഷന് മുൻപുതന്നെ കൈമാറിയിട്ടും ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനായില്ല. 38,000 വ്യാജ വോട്ടുകള്‍ മാത്രമുള്ളൂവെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വോട്ടര്‍പ്പട്ടികയില്‍ നിന്ന് തന്നെയാണ് വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത്. കമ്മീഷന്റെ ആദ്യ ജോലി വോട്ടർ പട്ടികയിലെ ശുദ്ധീകരണമാണ്. ഇപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എങ്കിലും അന്വേഷണം കൊണ്ട് എന്ത് പ്രയോജനമെന്ന് തനിക്ക് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Related posts

Leave a Comment