വോട്ട് കച്ചവടം, സാമ്പത്തിക ക്രമക്കേട്; കോതമംഗലത്ത്‌ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍

കോതമംഗലം : ബിജെപിയില്‍ പൊട്ടിത്തെറി, സേവ് ബി ജെ പി ഫോറം കോതമംഗലത്ത് നില്പ് സമരം നടത്തി. വോട്ട് കച്ചവടം, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് എന്നിവ നടത്തിയ ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റിയും, കോതമംഗലത്ത ജില്ലാ ഭാരവാഹികളും രാജിവയ്ക്കണമന്നാവശ്യപ്പെട്ടും മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിലും പ്രതിഷേധിച്ചാണ് നഗരത്തില്‍നില്‍പ് സമരം നടത്തിയത്.

വോട്ട് കച്ചവടത്തിലൂടെ കോതമംഗലത്ത് ബിജെ പി ക്ക് അടിത്തറയില്ലാതായന്നും, നിയോജക മണ്ഡലം പ്രസിഡന്‍്റിന്‍്റെ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ട് കച്ചവടം നടത്തിയതിന്‍്റെ ഫലമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് 29 വോട്ട് മാത്രം ലഭിച്ചതെന്നും സമര നേതാക്കള്‍ ആരോപിച്ചു. കോതമംഗലത്ത് ബിജെപിയെ വളര്‍ത്തിയ ആദ്യ കാല നേതാക്കളായ എം എന്‍ ഗംഗാധരന്‍, പി കെ ബാബു എന്നിവരെയും മുന്‍ നിയോജക മണ്ഡലം പ്രസിഡന്‍്റ് സന്തോഷ് പത്മനാഭന്‍, മനോജ് കാനാട്ട്, അഡ്വ ജയശങ്കര്‍, വാരപ്പെട്ടിയിലെ മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനില്‍ മഞ്ചേപ്പിള്ളി എന്നിവരെ ഏതാനും ദിവസങ്ങള്‍ക്കു് മുമ്ബ് സംഘടനയില്‍ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു.

നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ട്, മറ്റ് സാമ്ബത്തിക ക്രമക്കേടുകള്‍, അഴിമതികള്‍കമ്മിറ്റി യോഗങ്ങളിലും, മേല്‍ഘടകങ്ങളിലും ചൂണ്ടിക്കാണിച്ചതിനാലാണ് നേതാക്കളെ പുറത്താക്കിയതെന്ന് ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്‍്റ് എം എല്‍ ഗംഗാധരന്‍ പറഞ്ഞു. നിയമ സഭ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടത്തിയത് ഉള്‍പ്പെടെ സമീപകാലത്ത് സംഘടനയില്‍ നടന്ന എല്ലാ അഴിമതിയും ക്രമക്കേടും തുറന്ന കത്തിലൂടെ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഗംഗാധരന്‍ പറഞ്ഞു. സ്വേഛാധിപത്യവും അഴിമതി മൂലവും സംഘടനയെ തകര്‍ത്ത മണ്ഡലം പ്രസിഡന്‍്റ്, ജില്ലാ വൈസ് പ്രസിഡന്‍്റ്, ജില്ലാ സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്ന് ബി ജെ പി സേവ് ഫോറം നേതാക്കള്‍പറഞ്ഞു.

Related posts

Leave a Comment