Connect with us
48 birthday
top banner (1)

Ernakulam

ഛര്‍ദിയും വയറിളക്കവും; കാക്കനാട്ടെ ഫ്‌ളാറ്റിലെ 350 പേര്‍ ചികിത്സയില്‍

Avatar

Published

on

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിലെ താമസക്കാരായ 350 പേര്‍ ഛര്‍ദിയും വയറിളക്കവുമായി ചികിത്സയില്‍. ഡി.എല്‍.എഫ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്കാണ് അസുഖമുണ്ടായത്. കഴിഞ്ഞ ആഴ്ചകളിലായാണ് ഇത്രയേറെ പേര്‍ ചികിത്സ തേടിയത്. അഞ്ച് വയസ്സില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു.

15 ടവറുകളിലായി 1268 ഫ്ളാറ്റുകളാണ് ഡി.എല്‍.എഫ് സമുച്ചയത്തിലുള്ളത്. 5000ത്തിലധികം താമസക്കാരുമുണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെങ്കില്‍ കൂടുതല്‍ ആളുകള്‍ ചികിത്സ തേടാനാണ് സാധ്യത. കിണര്‍, കുഴല്‍ക്കിണര്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്കും കടക്കും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

വൈദ്യുതി ബിൽ വർദ്ധനവ്; പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്‌

Published

on

കൊച്ചി: വൈദ്യുതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് (12/12/2024 വ്യാഴാഴ്ച) ഇന്ന് യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് (പവർ ഹൗസ് റോഡ് സിമിത്തേരിമുക്ക് എറണാകുളം) പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നു. എറണാകുളം കച്ചേരിപ്പടിയിൽ നിന്നും 12:30ന് മാർച്ച്‌ ആരംഭിക്കും.

Continue Reading

Ernakulam

മെട്രോ തൂണിനടിയിൽ നിന്നും ജയന് അഭയമായി തിരുഹൃദയം

Published

on

കൊച്ചി: പേട്ട ജംഗ്ഷന് സമീപം മെട്രോ തൂണിന് അടിയിൽ അഭയം പ്രാപിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി ജയൻ ഇനി അങ്കമാലി തിരുഹൃദയ സദനത്തിലേക്ക്. ദുരിത ജീവിതമറിഞ്ഞ് തെരുവോരം മുരുകന്റെ നേതൃത്വത്തിലാണ് ജയനെ ഏറ്റെടുത്തത്. മലയാളം സിനിമ സംഘടനയായ ‘അമ്മ’യുടെ ആംബുലൻസിലാണ് മുരുകനും സഹപ്രവർത്തകരും ജയനെ ഏറ്റെടുക്കാൻ എത്തിയത്. തിരുഹൃദയ സദനം ഡയറക്ടർ ആയ ജോയ് ഞാളിയത്ത്, പൊതുപ്രവർത്തകനായ രാജു എന്നിവർ മുരുകനൊപ്പം ഉണ്ടായിരുന്നു.

കൂടാതെ കോൺഗ്രസ് പ്രവർത്തകനായ ഹരീഷ് പൂണിത്തുറയുടെ നേതൃത്വത്തിൽ കൊളത്തേരി റോഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും മുരുകനും കൂട്ടർക്കും സഹായത്തിന് എത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും മാറി കുളിപ്പിച്ച് താടിയും മുടിയും വെട്ടി പുത്തൻ വസ്ത്രങ്ങളും അണിഞ്ഞാണ് ജയനെ തിരുഹൃദയ സദനത്തിലേക്ക് സ്വാഗതം ചെയ്തത്.

Advertisement
inner ad

മരട് പോലീസിന്റെ അനുമതിയോടെയായിരുന്നു മുരുകനെ ഏറ്റെടുത്തത്. കോവിഡ് സമയത്ത് കേരളത്തിൽ എത്തിയ ജയൻ ഒരു വർഷത്തോളം മെട്രോ തൂണിനടിയിൽ കഴിച്ചുകൂട്ടി. നിരാലംബർക്ക്‌ സഹായം ആകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ജയനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേരള ലീഗൽ സർവീസ് സൊസൈറ്റിക്ക് നൽകുമെന്നും ബന്ധുക്കളെ വിവരമറിയിച്ച് കൈമാറുമെന്നും മുരുകൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured