മഴയിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ കിടപ്പുരോഗിക്ക് രക്ഷകരായി രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകർ

നടുവണ്ണൂർ: കനത്ത മഴയിൽ വീട്ടിൽ ഒറ്റപ്പെട്ട് പോയ കിടപ്പു രോഗിക്ക് രക്ഷകരായി നടുവണ്ണൂർ രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി. മഴ കനത്തതിനെ തുടർന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 8 ാം വാർഡിൽ മുണ്ടു നട പ്രദേശത്ത് വീട്ടിൽ പരസഹായമില്ലാതെ ഒറ്റപ്പെടുകയായിരുന്നു മുണ്ടു നട ശങ്കരൻ. എഴുന്നേറ്റ് നിൽക്കാൻ പോലുമാകാതെ ചുറ്റും മഴ വെള്ളമുയർന്ന് ഭീതി വർദ്ധിക്കുമ്പോഴാണ് രാജീവ് ഗാന്ധി ട്രസ്റ്റിന്റെ ഒരു സംഘം സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തുന്നത്.വാർഡ് മെമ്പർ ധന്യ സതീഷ് പഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞാണ് ഇവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. വീട്ടിലേക്ക് എത്തുന്നതിന് മുമ്പുളള തോട് കടക്കുവാൻ നേരത്തേ കോൺക്രീറ്റ് പാലമുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ ഇത് തകർന്നതോടെ ഉപയോഗശൂന്യമായ ഒരു ടെലഫോൺ പോസ്റ്റ് കുറുകെ ഇട്ടാണ് ആളുകൾ അക്കരെക്കടന്നിരുന്നത്. രോഗിയായ ശങ്കരനെ പോസ്റ്റിന് മുകളിലൂടെ എടുത്ത് അക്കരെയെത്തിക്കുകയെന്ന അത്യന്തം ശ്രമകരമായ ചുമതലയാണ് ട്രസ്റ്റ് അംഗങ്ങൾ നിർവഹിച്ചത്. നടുവണ്ണൂർ രാജിവ് ഗാന്ധി ട്രസ്റ്റിൻ്റെ സന്നദ്ധ സേനയായ രാജീവ് ബ്രിഗേഡ് അംഗങ്ങളായ ക്യാപ്റ്റൻ ഹനീഫ വാകയാട്, ട്രസ്റ്റ് അംഗം അലി തേവടത്ത്, അശ്വന്ത് കിഴക്കേടത്ത്, യൂസഫ് ഇ.എം,സതതീശൻ തച്ചിനാനി എന്നിവർ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കൃഷ്ണദാസ് ചീടത്തിലിൻ്റെ നേതൃത്വത്തിൽ ശങ്കരനെ അതിസാഹസികമായി കരയ്ക്കെത്തിക്കുകയായിരുന്നു. ശങ്കരനെ കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സ്ഥലത്തെ തകർന്ന പാലം എത്രയും വേഗം പുതുക്കിപണിയണമെന്ന് സ്റ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.

Related posts

Leave a Comment