വ്യാജ ദൈവങ്ങളെ തകർക്കാൻ സമയമായി ; തകർക്കപ്പെട്ട ശിവപ്രതിമയുടെ കവർ ഫോട്ടോയുമായി ഐസിസ് മാഗസിൻ

ഡൽഹി: ഇന്ത്യയിലെ വിഗ്രഹങ്ങൾ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്‌ ഐസിസ് മാഗസിൻ. കർണാടകയിലെ മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവർ ഫോട്ടോ ആയാണ് മാഗസിൻ പുതിയ ലക്കം പുറത്തിറക്കിയത്‌.

ഐസിസ് പിന്തുണയുള്ള വോയ്‌സ് ഓഫ് ഹിന്ദ് മാഗസിൻ കംപ്യൂട്ടർ സഹായത്തോടെ നിർമ്മിച്ച ഫോട്ടോയാണ് മാഗസിന്റെ കവർ ചിത്രമാക്കിയിരിക്കുന്നത്‌. “വ്യാജ ദൈവങ്ങളെ തകർക്കാൻ സമയമായെന്ന്‌ ചിത്രത്തിനടിയിൽ പറയുന്നു.

വിഗ്രഹത്തിന്റെ വികലമായ ചിത്രത്തിന് പുറമെ ഒരു ഐസിസ് പതാകയും സ്ഥാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കവർ ചിത്രം പ്രചരിക്കുന്നത് നെറ്റിസൺമാരിൽ ആശങ്ക ഉയർത്തുന്നു. ചിത്രത്തിലെ വിഗ്രഹം കർണാടകയിലെ മുരുഡേശ്വരയിലുള്ള ശിവക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭഗവാൻ ശിവന്റെ പ്രതിമയോട് സാമ്യമുള്ളതാണ്.

Related posts

Leave a Comment