Connect with us
48 birthday
top banner (1)

Kuwait

തിരുവാതിരക്കളികളോടെ വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് (വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “ഓണോത്സവം – 2023” നടത്തി.സാംസ്കാരിക സമ്മേളനം ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദി പ്രസിഡൻറ് പ്രിയ രാജ് മുഖ്യാതിഥിയായിരുന്നു.കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, വനിതാവേദി വൈസ് പ്രസിഡൻറ് മിനികൃഷ്ണ എന്നിവർ സംസാരിച്ചു.പ്രിയ രാജിന് പി.ജി.ബിനു സ്നേഹോപഹാരം നൽകി.


താലപ്പൊലിയും ചെണ്ടമേളത്തോടുകൂടി നടന്ന ഘോഷയാത്രയിൽ മഹാബലിയെ വരവേറ്റു. തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നാടൻപ്പട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറി.യൂനിറ്റ് തലത്തിലുള്ള അത്തപ്പൂക്കള മത്സരത്തിൽ സിറ്റി യൂനിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫഹാഹീൽ യൂനിറ്റ് (രണ്ടാം സ്ഥാനം),അബ്ബാസിയ യൂനിറ്റ് (മൂന്നാം സ്ഥാനം),സാൽമിയ യൂനിറ്റ് (നാലാം സ്ഥാനം) എന്നിവക്കർഹമായി .

Advertisement
inner ad


കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും സന്നിഹിതരായിരുന്നു.വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റിയും, ഏരിയാകമ്മിറ്റികളും പരിപാടികൾക്ക് നേതൃത്വം നൽകി.വനിതാവേദി ജനറൽ സെക്രട്ടറി എസ്.സുമലത സ്വാഗതവും ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

തിരുവല്ല പ്രവാസി അസോസി യേഷൻ ശിശുദിന ചിത്രരചനാ മത്സരം വെള്ളിയാഴ്ച !

Published

on

കുവൈറ്റ്‌ സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ശിശുദിനതോടനുബന്ധിച്ചു നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഫ്‌ളൈയർ പ്രകാശനം കേരള പ്രവാസി സംഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ജേക്കബ് മാത്യു റാന്നി മിത്തു ചെറിയാനു നൽകി നിർവഹിച്ചു.പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്, കൺവീനർ ശിവകുമാർ തിരുവല്ല, ഷിജു ഓതറ, എന്നിവർ പ്രസംഗിച്ചു. സജി പൊടിയാടി, അലക്സ്‌ കാറ്റോട്, റെജി ചാണ്ടി, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, ബോണിഫിലിപ്പ്, ജിജി നൈനാൻ, ജെറിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. നവംബർ 8 നു വെള്ളിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ 4 ഗ്രേഡുകളായി തിരിച്ചു ചിത്രരചനാ മത്സരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

Continue Reading

Kuwait

ഒ.ഐ.സി.സി കുവൈറ്റ് ഇന്ദിരാ പ്രിയദർശിനി രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്തിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ നാൽപതാം രക്ത സാക്ഷിത്വ ദിനാചരണം നടത്തി. അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന രക്ത സാക്ഷിത്വ ദിനാചരണം ഒഐസിസി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ഒ.ഐ .സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ധീര വനിതയും പ്രഥമ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുവൈറ്റിലെ നിയമ വ്യവസ്ഥയിൽ ഒതുങ്ങി നിന്നുകൊണ്ട് മാത്രം സംഘടനാ പ്രവർത്തനം നടത്തുന്നതിന് ശ്രീ വർഗീസേ പുതുക്കുളങ്ങര പ്രവർത്തകരെ ആഹ്വനം ചെയ്തു. വയനാട് , പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ ഏറെ പ്രധാനമെന്നനും അതാതു പ്രദേശങ്ങളിൽ നിന്നുള്ളവർ അതിന്റെ ഗൗരവം മനസ്സിലാക്കി പരമാവധി വോട്ടുകൾ യുഡിഫ് നു അനുകൂലമാക്കുന്നതിനായി യത്നിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൃഷ്ണൻ കടലുണ്ടി, റെജി കൊരുത് ,അലക്സ് മാനത്തവാടി, വിജോ തോമസ്, മാണി സി ചാക്കോ, തുളസീധരൻ തോട്ടക്കര , സജിത്ത് ചേലേമ്പ്ര , റോയ് ഇടുക്കി, ബിജു പാറയിൽ , മുനീർ മണത്തിൽ എന്നിവർ സംസാരിച്ചു. നാഷണൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ സ്വാഗതവും നിസ്സാം തിരുവനതപുരം നന്ദിയും അറിയിച്ചു.

Continue Reading

Kuwait

നാഫോ ഗ്ലോബൽ “മേഘം” നാളെ മൈദാൻ ഹവല്ലിയിൽ! 2024ലെ ബിസിനസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

Published

on


കുവൈറ്റ് സിറ്റി : നാഫോ ഗ്ലോബൽ കുവൈറ്റ് തങ്ങളുടെ അഭിമാനകരമായ ‘നാഫോ ഗ്ലോബൽ ബിസിനസ് അവാർഡ് 2024’ വിജയികളെ പ്രഖ്യാപിച്ചു, നവംബർ 1 വെള്ളിയാഴ്ച മൈദാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന വാർഷിക ആഘോഷമായ ‘മേഘം’ ചടങ്ങിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും. 20-ാമത് വാർഷിക പരിപാടിയായ ‘മേഘം’ അവാർഡ് ദാന ചടങ്ങ് നോടനുബന്ധിച്ച് ഇന്ത്യൻ പിന്നണി ഗായകൻ ജോബ് കുര്യൻ്റെ നേതൃത്വത്തിലുള്ള പ്രശസ്ത സംഗീത ബാൻഡിൻ്റെ പ്രകടനമാണ് പരിപാടിയുടെ ആകർഷണീയത. സീ തമിഴിലെ സരെഗമപ സീനിയേഴ്‌സിൻ്റെ മുൻ പങ്കാളിയും അമൃത ടിവിയിലെ അമൃത സൂപ്പർസ്റ്റാറിൻ്റെ മുൻ ഫൈനലിസ്റ്റുമായ അനില രാജീവ്, ‘സെൻസേഷനൽ ഗായിക’ കൂടിസംഗീത വിരുന്ന് ആകർഷണമാക്കും.20-ാം വാർഷിക ആഘോഷത്തി ന്റെ ഭാഗമായി നാല് ബിസിനസ്സ് നേതാക്കൾക്ക് ബഹുമതികൾ സമ്മാനിക്കുന്നു. നാഫോ ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് അവാർഡ് ഭക്ഷ്യ ഇറക്കുമതി/കയറ്റുമതി, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് രംഗത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പരകപാടത്തിനും, തുല്യതയില്ലാത്ത വ്യാവസായിക നേതൃ ശേഷി പ്രകടിപ്പിച്ച എ കു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർക്ക് നൽകും. കോർപ്പറേറ്റ് മികവിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് ജസീറ എയർവേയ്‌സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണൻ, അൽ റഷീദ് ഗ്രൂപ്പിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രദീപ് മേനോൻ എന്നിവർക്ക് ‘കോർപ്പറേറ്റ് ഐക്കൺ’ അവാർഡ് കളും നൽകും.

അവരുടെ കാര്യക്ഷമതയും നേതൃശേഷിയും മുൻ നിർത്തിയാണ് അവാർഡ്‌കൾ നൽകുന്നത്. “അവർ അവരുടെ ബിസിനസ്സിൽ വിജയിക്കുക മാത്രമല്ല, കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മാതൃകയായി മാറുകയും ചെയ്തു,” നാഫോ ഗ്ലോബൽ കുവൈറ്റ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. നാഫോ ഗ്ലോബൽ – കുവൈറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, സമാന ചിന്താഗതിക്കാരായ കുടുംബങ്ങളുടെ ലാഭേച്ഛയില്ലാത്ത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയാണ്. കുവൈറ്റിലെ ണ്ട്. വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, മറ്റ് വിവിധ ക്ഷേമ സഹായങ്ങൾ എന്നിവ നൽകി സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം.

Continue Reading

Featured