Kuwait
വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു!
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ എന്നിവർ അനുശോചന മർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്പി ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.
Kuwait
രാജ ട്രേഡിങ്ങ് കമ്പനി – ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് നടത്തി
കുവൈറ്റ് സിറ്റി : രാജ ട്രേഡിങ്ങ് കമ്പനിയും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജനുവരി 13, ഉച്ചയ്ക്ക് 2.30 മണി മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ ഒട്ടേറെ ദാതാക്കൾ രക്തം ദാനം ചെയ്തു. രാജ ട്രേഡിങ്ങ് കമ്പനി സിഇഓ ശ്രീ രോഹിത് മിർച്ചന്താനി, എം ഡി ശ്രീ ജയ് മിർച്ചന്താനി എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ച ക്യാമ്പിന് കുട കൺവീനർ മാർട്ടിൻ, രാജൻ തോട്ടത്തിൽ, നളിനാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. രാജ ട്രേഡിങ്ങ് കമ്പനി സ്റ്റാഫ്, ബിഡികെ കുവൈറ്റ് പ്രവർത്തകർ, ഏയ്ഞ്ചൽ വിങ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. 1961 മുതൽ പ്രവർത്തിക്കുന്ന രാജ ട്രേഡിങ്ങ് കമ്പനിയുടെ സാമൂഹിക പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, രാജാ ജനറൽ ട്രേഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ. രോഹിത് മിർച്ചന്ദാനി & എം.ഡി, ശ്രീ. ജയ് മിർച്ചന്ദാനി എന്നിവർക്ക് മെമൻ്റോ നൽകി കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയെ ആദരിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുവൈത്ത് സിറ്റി: ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് – മിഅ്റാജ് എങ്കിലും കുവൈത്തി മന്ത്രിസഭാ തീരുമാനപ്രകാരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അടച്ചിടും. ഫെബ്രുവരി രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
Kuwait
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈറ്റ് നിലവിൽ വന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ത്യൻ നഴ്സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യു എൻ എ കമ്മിറ്റി നിലവിൽ വന്നു. ഫഹാഹീൽ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സഞ്ജിത്ത് പോൾ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു എൻ എ കുവൈറ്റ് ഘടകം പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. രമ്യ ആക്സിനോവ് സ്വാഗതം ആശംസിച്ചു.
ഭാരവാഹികൾ: സഞ്ജിത്ത് പോൾ-പ്രസിഡന്റ്, രമ്യ ആക്സിനോവ് ജനറൽ സെക്രട്ടറി, ഫാരിസ് കല്ലൻ (ട്രഷറർ), ശ്രീരാഗ് നാവായത്ത്, താര മനോജ് (വൈസ് പ്രസിഡന്റുമാർ), ധന്യരാജ് തരകത്ത്, ടിന്റു പ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), ഷുഹൈബ് മുഹമ്മദ് (ജോയിന്റ് ട്രഷറർ), ജിനീഷ് ഫിലിപ്പ് (നാഷണൽ കോഓർഡിനേറ്റർ)എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി ജോഷി ജോസഫ്, നിഹാസ് വാണിമേൽ, രേഖ ടിഎസ്, റമീസ് തെക്കേക്കര ,ശിൽപ കെഎസ്, ജാവേദ് ബിൻ ഹമീദ്എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്. ചർച്ചയിൽ ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി. മെയ് മാസം നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി നഴ്സസ് കുടുംബത്തിന്റെ മെഗാ ഇവന്റ് നടത്തുവാനും തീരുമാനിച്ചു. ട്രഷറർ ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login