Connect with us
48 birthday
top banner (1)

Kerala

നവകേരള സദസ് അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് വി.എം. സുധീരന്‍

Avatar

Published

on


തിരുവനന്തപുരം : നവകേരള സദസ് അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. ക്രിസ്തുമസ് ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കെ റെയില്‍ സില്‍വര്‍ ലൈന്‍ ജനകീയ സമര സമിതിയുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ല. സര്‍ക്കാരിനുതെല്ലെങ്കിലും ധാരണയുണ്ടായിരുന്നെങ്കില്‍ ചിന്താശക്തിയുള്ളവരുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെ ആലോചന നടത്തിയിരുന്നുവെങ്കില്‍ നവകേരള സദസ് ഇതേ രീതിയല്ല ആസൂത്രണം ചെയ്യുക. മന്ത്രിമാര്‍ കൗണ്ടറുകളില്‍ ഇരുന്നു ജനങ്ങളുടെ പരാതി സ്വീകരിച്ച് പരിഹാരം നിര്‍ദേശിച്ചുവെങ്കില്‍ നവകേരള സദസ് ഗുണകരമായിരുന്നു.

Advertisement
inner ad

സെക്രട്ടേറിയറ്റിലടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ എട്ടു ലക്ഷത്തിലധികം ഫയലുകള്‍ പരിഹാരമില്ലാതെ കെട്ടികിടക്കുമ്പോഴാണ് നവ കേരള സദസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് അധികകാലം കേരളീയരെ പറ്റിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്തിനായിരുന്നു നവകേള സദസ് എന്ന പാഴ് വേലയെന്ന് ആര്‍ക്കും അറിയില്ല. സദസിലൂടെ യാതൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍ അറിയാം. യാത്ര കടന്നുപോയപ്പോള്‍ കലാപമുണ്ടാക്കാന്‍ മുഖ്യമന്ത്രി അഹ്വാനം ചെയ്തു. കലാപത്തിന് വഴിയെരുക്കിയെന്നതാണ് നവകേരള സദസിന്റെ സംഭവാനയെന്നും സുധീരന്‍ പറഞ്ഞു.

ജനങ്ങള്‍ തള്ളിക്കളഞ്ഞ കെ റെയില്‍ പദ്ധതി നവകേരള സദസില്‍ വീണ്ടും തല പൊക്കി. ഈ നാടിന് ഹിതകരമല്ലാത്ത പദ്ധതിയാണിത്. പദ്ധതിക്കെതിരെ വലിയ പ്രതികരണമാണ് സംസ്ഥാനത്തുണ്ടായത്. ഇത്രയേറെ ജനരോക്ഷം ഉയര്‍ന്ന മാറ്റൊരു പദ്ധതി വേറെയില്ല. അത്രമാത്രം വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ജനങ്ങളുടെ ജിവിതത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പദ്ധതിയാണ്. സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്.

Advertisement
inner ad

കെ റെയില്‍ പദ്ധതിയില്‍ നിന്ന് കമീഷന്‍ വാങ്ങുന്നതിനുള്ള അമിതാവേശമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. കേരളത്തിന് കുറുകെ വന്‍ മതിലുകള്‍ കെട്ടിപ്പൊക്കി അതിനകത്ത് കല്ലും മണ്ണും നിറക്കണം. വിഴിഞ്ഞം പദ്ധതിക്ക് പോലും ആവശ്യമായ പാറ ലഭിക്കുന്നില്ല. കെ റെയില്‍ പദ്ധതിക്ക് അവശ്യമായ കല്ല് എവിടെനിന്ന് കിട്ടുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. കേരളത്തെ രണ്ടായി മുറിച്ചുമാറ്റുന്ന വന്‍മതിലാണിത്. മഴക്കാലത്തെ വെള്ളപ്പൊക്കത്തില്‍ വെള്ളം പടിഞ്ഞാറോട്ട് ഒഴുകണം. അതിന് തടസമായി വന്‍മതില്‍ മാറുമെന്ന കാര്യമെങ്കിലും സര്‍ക്കാര്‍ ഓര്‍മ്മിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Kerala

പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു

Published

on

കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്‌, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Ernakulam

വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured