യുഡിഎഫ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി


വള്ളിക്കുന്ന് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ യുഡിഎഫ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിരമായി ഭരണ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ കെ പി മുഹമ്മദ് മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി ഉണ്ണിമൊയ്തു അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനര്‍ പി പി അബ്ദുല്‍ റഹ്മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നിസാര്‍ കുന്നുമ്മല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി ഐ വിരേന്ദ്ര കുമാര്‍, നിസാര്‍ ചോനാരി, തുടങ്ങിയവര്‍ സംസാരിച്ചു. കെ പി ആസിഫ് മശ്ഹൂദ്, കെ പി ഹനീഫ, കബീര്‍ എം,
പുഷ്പ മൂന്നുചിറയില്‍, തങ്കപ്രഭ ടീച്ചര്‍, കെ വി ബീരാന്‍ കോയ, റസാഖ് കൊടക്കാട്, കെ പി മുസ്ഥഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment