ബാബുവിന് വീട് വച്ച് നൽകും; ജന്മദിനത്തിൽ ആശംസകളുമായി വി കെ ശ്രീകണ്ഠൻ എം പി

ചെറാട് മലയിൽ നിന്ന് സൈന്യം രക്ഷിച്ച ബാബുവിന് സഹായ വാഗ്‌ദാനവുമായി വി കെ ശ്രീകണ്ഠൻ എം പി. ബാബുവിന് വീട് വയ്ക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാബുവിന് ജന്മദിനാശംസകൾ നേരാൻ എത്തിയപ്പോഴാണ് എം പി ഇക്കാര്യമറിയിച്ചത്. ‘ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ബാബു, മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമയാണ് ബാബു. നാടിൻറെ മുഴുവൻ പ്രാർത്ഥനയാണ് ബാബുവിന്റെ തിരിച്ചുവരവ്. ബാബുവിന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു അതിൽ ഏറെ സന്തോഷം.

ജീവിതത്തിലേക്ക് വലിയൊരു തിരിച്ചുവരവാണ് ബാബു നടത്തിയിരിക്കുന്നത്. ഈ ആത്മധൈര്യം ഉയരങ്ങളിൽ എത്തിക്കട്ടെ മറ്റുള്ളവർക്ക് ആത്മധൈര്യം പകർന്ന് കൊടുക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. വീട് വച്ച് കൊടുക്കനായി ഞാൻ തന്നെ മുൻകൈ എടുക്കും’ വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു.

Related posts

Leave a Comment